ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ആർപ്പോ ഓണാഘോഷം
text_fieldsഗാല എസ്.എം.ഒ.സിവൈ.എം സംഘടിപ്പിച്ച ‘ആർപ്പോ 2026’ ഓണാഘോഷ പരിപാടിയിൽനിന്ന്
ഗാല: ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ‘ആർപ്പോ 2026’ ഓണാഘോഷം റുസൈലിലെ മിഡിൽ ഈസ്റ്റ് കോളജ് ഹാളിൽ സംഘടിപ്പിച്ചു. വാദ്യഘോഷങ്ങളോടെ മാവേലിയുടെ വരവേല്പിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി ബിജോയ് അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് മുഖ്യാതിഥിയായി.
പാരിഷ് ട്രസ്റ്റീ ഷിനു പാപ്പച്ചൻ ആശംസ അറിയിച്ചു. ഇടവകാംഗങ്ങളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി. ജാഫർ ഷാ നയിച്ച സംഗീതവിരുന്നും മെന്റലിസ്റ്റ് സുജിത്തിന്റെ പ്രകടനവും ചെണ്ടമേളം ഡിസ്പ്ലേയും നടന്നു. സെക്രട്ടറി ഷാരൂ ടി ജേക്കബ് സ്വാഗതവും പ്രോഗ്രാം കോ കൺവീനർ രഞ്ജി എം. തോമസ് നന്ദിയും പറഞ്ഞു.
ഡയോസിഷൻ കൗൺസിൽ മെമ്പർ ജോസ് തോമസ്, പാരിഷ് സെക്രട്ടറി ബിനോ തോമസ് ചാക്കോ, എസ്.എം.ഒ.സിവൈ.എം വൈസ് പ്രസിഡന്റ് റോണി എൻ ഉമ്മൻ, ട്രെഷറർ അനു അലക്സാണ്ടർ വൈദ്യൻ, ജോയിന്റ് സെക്രട്ടറി ലിജോ എം ജോർജ്, കമ്മിറ്റി കൺവീനർ ലിൻസ് രാജു എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

