Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2025 10:40 PM IST Updated On
date_range 14 July 2025 10:40 PM ISTഹൃദയാഘാതം; പത്തനംതിട്ട സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. റാന്നിയിലെ പുത്തൂർ വീട്ടിൽ കുര്യാക്കോസ് ജോസഫ് ( 74) ആണ് മരിച്ചത്.
ക്‌നാനായ യാക്കൊബായ സഭാംഗമാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മകൾ ജീന ഷൈജു ഇതേ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്.
ജോസഫ് ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ: മോനിയമ്മ. മറ്റുമകൾ: ജിനു. മരുമക്കൾ: ഷൈജു (സലാല), സജോയും (കാനഡ). നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story