അധാർമിക പ്രവർത്തനം; 12 ഏഷ്യൻ പൗരന്മാർ പിടിയിൽ
text_fieldsമസ്കത്ത്: പൊതുധാർമികതക്കും മാന്യതക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് 12 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പുരുഷന്മാരും പത്ത് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് റുസ്താഖ്, ബർക, മുസന്ന എന്നിവിടങ്ങളിലെ വിലായത്തുകളിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്ന റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. മറ്റൊരു സംഭവത്തിൽ ദോഫാർ ഗവർണറേറ്റിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ പ്രദർശിപ്പിക്കുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്തതിന് നാല് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.