ഉമ്മന്‍ ചാണ്ടി അനുസ്മരണം; ഇന്‍കാസ് ഒമാന്‍ രക്തദാനം നടത്തി
text_fieldsഇന്‍കാസ് ഒമാന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പെങ്കടുത്തവർ
മസ്കത്ത്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം ഇന്‍കാസ് ഒമാന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷര്‍ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പ് ഇന്‍കാസ് ഒമാന്‍ വര്‍ക്കിങ് പ്രസിഡന്റ് റെജി കെ. തോമസ് ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി/ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള, ഇന്റര്‍ നാഷനല്‍ ഗാന്ധിയന്‍ തോട്സ് ചെയര്മാന് എന്‍.ഒ. ഉമ്മന്‍, സജി ഔസേപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒമാനിലെ ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്‍കാസ് രക്തദാനത്തിന്റെ ആവശ്യകതയും ബോധവത്കരണവും കണക്കിലെടുത്ത് കൃത്യമായ ഇടവേളകളില്‍ ക്യാമ്പുകള്‍ നടത്താറുണ്ടെന്ന് റെജി കെ. തോമസ് പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കപ്പെട്ട ഒരു ജീവിതമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരവാണ് മറ്റുള്ളവര്‍ക്ക് ജീവന് പകരുന്ന രക്തദാനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.
ഇന്‍കാസ് ഒമാന്‍ ജനറല്‍ സെക്രട്ടറി മണികണ്ഠന് കോതോട്ടിന്റെ നേതൃത്വത്തില്‍ നേതാക്കളായ സലീം മുതുവമ്മേല്‍, അജോ കട്ടപ്പന, റെജി എബ്രഹാം, കിഫില്‍ ഇക്ബാല്‍, ജാഫര്‍ കായംകുളം, മാത്യു മെഴുവേലി, വിജയന് തൃശ്ശൂര്‍, രാജേഷ് തുടങ്ങിയവര്‍ രക്തദാതാക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി.
കണ്‍വീനര്‍ തോമസ് മാത്യുവിന്റെ ഏകോപനത്തില്‍ നടന്ന ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.