Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.ഡി.എഫ് സർക്കാറിന്റെ...

യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി ഇൻകാസ്

text_fields
bookmark_border
യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി ഇൻകാസ്
cancel
camera_alt

ഇൻകാസ് ഒമാൻ ആഘോഷത്തിൽനിന്ന്

മസ്കത്ത്: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി സതീശനും യു.ഡി.എഫ് മന്ത്രിസഭക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻകാസ് ഒമാൻ. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആവേശം തെല്ലും കുറയാതെ ഒമാനിലും നേതാക്കൾ അവിസ്മരണീയമാക്കി. ഇൻകാസ് ഒമാൻ അഡ്ഹോക് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ കോതോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം കാത്തുസൂക്ഷിക്കുക തുടങ്ങി ചരിത്രപരമായ നിയോഗങ്ങളാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാറിന് ഏറ്റെടുക്കാനുള്ളതെന്ന് മണികണ്ഠൻ കോതോട്ട് പറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി അംഗം കുര്യാക്കോസ് മാളിയേക്കൽ സ്വാഗതവും റെജി കെ. തോമസ് നന്ദിയും പറഞ്ഞു.

കമ്മിറ്റി അംഗങ്ങളായ നിയാസ് ചെണ്ടയാട്, കിഫിൽ ഇക്ബാൽ, കൊച്ചുമോൻ ജാഫർ, നിധീഷ് മാണി, അഡ്വ പ്രസാദ്, അബ്ദുൾ മനാഫ്, ലുബിഷാദ് മാളിയേക്കൽ, വർഗ്ഗീസ് സേവ്യർ എന്നിവർ നേതൃത്വം നൽകി. ഇൻകാസ് ഒമാൻ നേതാക്കളായ സലീം മുതുവമ്മൽ, ജിജോ കടന്തോട്ട്, സജി ചങ്ങനാശ്ശേരി, ബിന്ദു പാലക്കൽ, അബ്ദുൾ കരീം, ജോസഫ് വലിയവീട്ടിൽ, വിജയൻ തൃശൂർ, മുഹമ്മദ് അലി, ബിനോജ് തോമസ്, രാജേഷ്, വജീഷ് വടകര, ജോൺ കണ്ണൂർ, അജ്മൽ മാമ്പ്ര, രാജേഷ് ആർ നാലുതെങ്ങിൽ, യാസിർ, സഞ്ജു, റെമിഷ് രവീന്ദ്രൻ, സൈഗാൾ, രഞ്ജി ചാക്കോ, മഹ്ഫൂസ്,ചാക്കോ റാന്നി തുടങ്ങിയവർ പങ്കെടുത്തു.


ഇബ്രി: യു.ഡി.എഫ് സർക്കാറിന്റെ സത്യ പ്രതിജ്ഞ ആഘോഷിച്ച് ഇൻകാസ് ഇബ്രി. മധുരം വിതരണം ചെയ്‌തു. സുഖമില്ലാതെ നാട്ടിൽ പോകാൻ ബുദ്ധിമുട്ടിയ കരുനാഗപ്പള്ളി സ്വദേശി സജീവന് കാരുണ്യത്തിന്റ കൈത്താങ്ങായും ഇൻകാസ് ഇബ്രി പ്രവർത്തകർ നിന്നുഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പെടെ നാടണയാനുള്ള സഹായവും നൽകി.

മത്ര: പത്ത് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് ശേഷം അധികാരമേറ്റ യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മത്രയിലെ കോണ്‍ഗ്രസ് അനുകൂല പ്രവര്‍ത്തകര്‍. ഇൻകാസ് അഡ്വഹോക്ക് കമ്മിറ്റി മെമ്പർ ഷാനവാസ് കറുകപുത്തൂരിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടത്തി. ലത്തീഫ് ധർമടം, അലി മൗലവി നാദാപുരം, ജാഫർ പൊന്നാനി എന്നിവർ നേതൃത്വം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentcelebrateswearing-in ceremonyINCAS
News Summary - Incas celebrate the swearing-in ceremony of the UDF government
Next Story