‘സമാധാനത്തിലേക്കുള്ള പാതയെ ദുർബലപ്പെടുത്തും’; ഖത്തറിന് ഐക്യദാർഢ്യവുമായി ഒമാൻ
text_fieldsമസ്കത്ത്: ദോഹയിലെ ഇസ്രായേലിന്റെ ആക്രമണത്തിൽ ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമാൻ. സംഭവത്തിൽ ശക്തമായി അപലപിച്ച ഒമാൻ, മേഖലയുടെ സ്ഥിരതക്ക് ഭീഷണിയാകുന്നതും സമാധാനത്തിലേക്കുള്ള പാതയെ ദുർബലപ്പെടുത്തുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ക്രൂരമായ ആക്രമണവും ‘അപകടകരമായ വർധനവുമാ’ണിത്. ഇത്തരം നടപടികൾ അന്താരാഷ്ട്ര കൺവെൻഷനുകൾ ലംഘിക്കുക മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങളുടെയും വഞ്ചനയുടെയും കുറ്റകൃത്യങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും പറഞ്ഞു.
ഖത്തറിന്റെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങളോടും പിന്തുണ അറിയിച്ച ഒമാൻ, രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ സ്ഥിരമായ നിലപാട് ആവർത്തിക്കുകയും ചെയ്തു.
മേഖലയിൽ കൂടുതൽ അസ്ഥിരത തടയുന്നതിന് ആഗോള സമൂഹം നിർണായകമായി പ്രവർത്തിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.