കേരള ഫെസ്റ്റ് സമാപിച്ചു
text_fieldsറൂസൈലിലെ ‘ദ ഗാർഡൻസ്’ ബൈ സാബ്രിസിൽ നടന്ന കേരള ഫെസ്റ്റിൽനിന്ന്
മസ്കത്ത്: ഒമാനിലെ പ്രവാസി മലയാളി കൂട്ടായ്മകളായ എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ, സ്നേഹക്കൂട്, ഒമാൻ കൃഷിക്കൂട്ടം, സ്നേഹതീരം എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ കേരള ഫെസ്റ്റ് 2025 സമാപിച്ചു. റൂസൈലിലെ ‘ദ ഗാർഡൻസ്’ ബൈ സാബ്രിസിൽ നാട്ടുത്സവത്തിന്റെ മാതൃകയിലായിരുന്നു മൂന്ന് ദിവസം നീണ്ട പരിപാടി. ഓണം ഷോപ്പിങ് ഫെസ്റ്റിവലും പരിപാടിയോടനുബന്ധിച്ച് നടന്നു.
കസവ് മുണ്ട്, സാരി, ആഭരണങ്ങൾ, ബലൂൺ തുടങ്ങി നിലക്കടലയും കരിമ്പിൻ ജ്യൂസും ഉൾപ്പെടെ വ്യത്യസ്തമായ 24ൽപരം സ്റ്റാളുകളിലായാണ് ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കിയത്.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ ജൈവവിളകളുടെ പ്രദർശനവും വിൽപനയും വിത്ത് വിതരണവുമായി ഒമാൻ കൃഷിക്കൂട്ടവും ഉത്സവനഗരിയിൽ ഉണ്ടായിരുന്നു. ചെണ്ടമേളം, നൃത്തങ്ങൾ, മോഹിനിയാട്ടം, ഫാഷൻ ഷോ, മെന്റലിസം തുടങ്ങി 400 ൽ അധികം പ്രഗല്ഭകലാകാരന്മാരുടെ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. ഉഷ്ണ കാലാവസ്ഥയിലും കുടുംബങ്ങളും കുട്ടികളും അടക്കമുള്ളവർ ഓണം ആഘോഷിക്കാൻ പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തി. സാബ്രി ഹാരിദ്, ഫൈസൽ പോഞ്ഞാശേരി, അനീഷ് സൈദ്, സിബി തുണ്ടത്തിൽ, ഹാഷിം, അബ്ദുസ്സലാം പെരുമ്പാവൂർ, അലക്സാണ്ടർ കുരുവിള, ശ്രീകുമാർ, അനിൽ, അലക്സ്, സുധീഷ്, അജീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.