ചുഴലിക്കാറ്റ് ഖരീഫ് സീസണ് ഗുണകരമാകും
text_fieldsമസ്കത്ത്: ‘മെകുനു’ ചുഴലിക്കാറ്റ് ഖരീഫ് സീസണ് ഗുണകരമാകുമെന്ന് വിലയിരുത്തൽ. ജൂൺ 21നാണ് സലാലയിൽ ഖരീഫ് മഴക്കാലം ആരംഭിക്കുക. മെകുനു വഴി സലാല അന്താരാഷ്ട്ര ഭൂപടത്തിൽ ഇടം നേടി.
ഇത് വിനോദസഞ്ചാര മേഖലക്ക് അനുകൂലമാകുമെന്നും നിരവധി സഞ്ചാരികൾ സലാലയിൽ എത്താൻ വഴിയൊരുക്കുമെന്നും ഒമാൻ ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ മർഹൂൻ സഇൗദ് അൽ അമ്രി ചൂണ്ടിക്കാട്ടി. കനത്ത മഴയിൽ അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകുകയാണ്. ഇത് ടൂറിസം മേഖലയെ പരിപോഷിപ്പിക്കും.
വെള്ളച്ചാട്ടങ്ങളും മറ്റും കാണാനാണ് ഖരീഫ് സഞ്ചാരികളിൽ പലരും സലാലയിലെത്തുന്നത്. മഴ കാരണം കാര്യമായ പ്രശ്നങ്ങെളാന്നും സലാലയിലില്ല. മുഖ്സൈൽ അടക്കം മേഖലകളിൽ ചില റോഡുകൾ തകരാറിലായിട്ടുണ്ട്. സർക്കാർ ഏജൻസികൾ ഇത് പുനർനിർമിക്കുകയാണ്. പകരം റോഡുകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്.
മഴകാരണം നിരവധി വെള്ളച്ചാട്ടങ്ങൾ രൂപമെടുക്കുകയും പച്ചപ്പ് വർധിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നതിെൻറ സൂചനയായി ഒന്നാം പെരുന്നാൾ മുതൽ തന്നെ ഹോട്ടലുകളിൽ നല്ല ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. ഇൗമാസം 21 മുതൽ ആരംഭിക്കുന്ന ഖരീഫ് സീസനെ ‘മെകുനു’ ഒരു വിധത്തിലും ബാധിക്കില്ല. ചുഴലിക്കാറ്റിന് ശേഷമുള്ള സലാലയെ കാണാൻ ലോകം മുഴുവൻ കാത്തിരിക്കുകയാണ്. മുൻവർഷങ്ങളിൽ സലാല സന്ദർശിച്ച നിരവധി പേർക്ക് വെള്ളച്ചാട്ടങ്ങളും അരുവികളും കാണാൻ കഴിഞ്ഞിരുന്നില്ല. ഇത്തരക്കാർ ഇൗ വർഷം സലാലയിലെത്തും. ഇൗ വർഷം ഖരീഫ് സീസണിൽ സലാലയിലെത്തുന്നവർക്കായി നിരവധി പദ്ധതികൾ ടൂറിസം മന്ത്രാലയം ഒരുക്കും. ഹോട്ടലുകൾക്ക് വിനോദസഞ്ചാരികളായെത്തുന്നവരുടെ സുരക്ഷയും മറ്റും ഉറപ്പുവരുത്താൻ മാർഗനിർദേശങ്ങൾ നൽകും. മഴക്കാലത്തിനുകൂടി തുടക്കമാകുന്നതോടെ വെള്ളച്ചാട്ടങ്ങൾ കൂടുതൽ ആകർഷണീയമാവും. ഇത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാരണമാക്കുമെന്ന് ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നു.
കഴിഞ്ഞവർഷം ഖരീഫ് സീസണിൽ 6,30,040 സഞ്ചാരികൾ എത്തിയിരുന്നു. ഇത് മുൻവർഷത്തെക്കാൾ കൂടുതലാണ്. പെരുന്നാൾ അവധിയുടെ സമയത്ത് ഒമാനിലെ സ്വേദശികളും വിദേശികളും കൂടുതലായി എത്തും. ഇവരെ സ്വീകരിക്കാൻ ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും വിപുലമായ ഒരുക്കങ്ങൾ നടത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.