Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകുറ്റ്യാടി സ്വദേശി...

കുറ്റ്യാടി സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കുറ്റ്യാടി സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
cancel
Listen to this Article

മസ്കത്ത്: ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് (35) മരിച്ചത്.

അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ ​വെച്ച് ഡിവൈഡറിലിടിച്ചാണ് അപകടം. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരപ്പെട്ടിരുന്നു.

മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മയ്യിത്ത് ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി ക്രമങ്ങൾ പ്രവാസി വെഫെയർ ഒമാനിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathOman NewsOmanObituary
News Summary - Kuttiyadi native dies car accident in Oman
Next Story