സുഹാർ വ്യാവസായിക മേഖലയിൽ വൻ തീപ്പിടിത്തം
text_fieldsസുഹാർ വ്യാവസായിക മേഖലയിലെ ഫാക്ടറിയിലുണ്ടായ തീ പിടിത്തം അഗ്നിശമനസോനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വ്യാവസായിക മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. കനത്ത നാശനഷ്ടമാണ് കണക്കാക്കുന്നത്. ആർക്കും പരിക്കുകളില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഫാക്ടറിയിൽ തീപിടിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ഉടൻ സ്ഥലത്തെത്തിയ അഗ്നിശമസേനാംഗങ്ങൾ വളരെപാടുപെട്ടാണ് തീ അണച്ചത്. അടിയന്തരമായി ഇടപ്പെട്ടതിനാൽ മറ്റിടങ്ങളിലേക്ക് തീപടരുന്നത് തടയാനായി. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇത്തരം തീപിടിത്തങ്ങൾ ഒഴിക്കാൻ സുരക്ഷാ ആവശ്യകതകൾ പാലിക്കാൻ എല്ലാ സ്ഥാപനങ്ങളും കമ്പനികളും തയാറാകാണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.