മലബാർ ഗോൾഡ് ആര്‍ടിസ്ട്രി ഷോ ദുബൈയിൽ നാളെ മുതൽ
text_fieldsമലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസിവ് ആര്‍ടിസ്ട്രി ഷോ സീരീസ് പ്രമുഖ ബോളിവുഡ് നടി കരീന കപൂര്‍ ഖാന് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസിവ് ആര്‍ടിസ്ട്രി ഷോ സീരീസ്, ബ്രാന്‍ഡ് അംബാസഡറും പ്രമുഖ ബോളിവുഡ് നടിയുമായ കരീന കപൂര്‍ ഖാന് ഉദ്ഘാടനം ചെയ്തു. അടുത്ത മാസങ്ങളില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ വിവിധ അന്താരാഷ്ട്ര ഷോറൂമുകളില്‍ ആര്‍ട്ടിസ്ട്രി ഷോകള്‍ സംഘടിപ്പിക്കപ്പെടും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ബര്‍ഷ ഷോറൂമില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ ആറുവരെ പ്രത്യേക പ്രദര്‍ശനത്തോടെയാണ് ആസ്ടിസ്ട്രോ ഷോക്ക് തുടക്കമായിരിക്കുന്നത്.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ അതുല്യമായ കരകൗശലവും ആഭരണ ഡിസൈന്‍ വൈദഗ്ധ്യവും ആഘോഷിക്കുന്ന പ്രദര്‍ശനമാണ് ആര്‍ട്ടിസ്ട്രി ഷോ. പരമ്പരാഗത ശേഖരങ്ങളും, ആധുനിക ഡിസൈനുകളും ഉള്‍ക്കൊള്ളുന്ന അതുല്യമായ ആഭരണ ശേഖരങ്ങളുടെ വിപുലമായ ശ്രേണിയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍ട്ടിസ്ട്രി ഷോകളുടെ ഷെഡ്യൂൾ പ്രകാരം ജൂലൈയില്‍ സിംഗപ്പൂര്‍, ആഗസ്റ്റില്‍ മലേഷ്യ, മറ്റ് ജി.സി.സി രാജ്യങ്ങളിലും പ്രധാന പാശ്ചാത്യ വിപണികളിലും ഈ വർഷത്തിലുടനീളം പ്രദര്‍ശനങ്ങള്‍ നടത്തും. അപൂർവ ഡിസൈനുകൾ, മലബാർ ഗോൾഡിന്റെ എസ്ക്ലൂസീവ് ബ്രാൻഡുകളായ മൈൻഡയമണ്ട് ആഭരണങ്ങൾ, ഇറ അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ, എഥ്നിക്സ്-ഹാൻഡ്ക്രാഫ്റ്റഡ് ആഭരണങ്ങൾ, വിരാസ് -റോയൽ പോൽക്കി ആഭരണങ്ങൾ തുടങ്ങിയ നിരവധി പ്രത്യേക ശേഖരങ്ങളിലും ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.