Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർണോൽത്സവമായി പ്രചോദന മലയാളി സമാജം ഓണാഘോഷം

text_fields
bookmark_border
വർണോൽത്സവമായി പ്രചോദന മലയാളി സമാജം ഓണാഘോഷം
cancel

മസ്കത്ത്: പ്രചോദന മലയാളി സമാജം മസ്കത്തിന്റെ ആഭിമുഖ്യത്തിൽ ‘വർണോത്സവം 2026’ ഓണാഘോഷം വാദി കബീറിലെ ഗോൾഡൻ ഓയാസിസ് ഹോട്ടലിൽ സംഘടിപ്പിച്ചു. മുന്നൂറിലധികം പേർ പങ്കെടുത്ത ആഘോഷം പേരുപോലെ തന്നെ വർണ്ണാഭവും ആവേശകരവുമായി. രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിന്ന പരിപാടിയിൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി.

വിഭവസമൃദ്ധമായ ഓണസദ്യയും ആവേശകരമായ വടംവലിയും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രചോദന മലയാളി സമാജത്തിന്റെ നാടൻപാട്ട് സംഘമായ ‘തുടി ബീറ്റ്‌സ്’ അവതരിപ്പിച്ച നാടൻപാട്ടുകളും ഒമാൻ പ്രവാസി അസോസിയേഷന്റെ കലാസംഘമായ ‘സംഗീതധ്വനി’ ഒരുക്കിയ സംഗീതനിശയും സദസ്സിനെ ആനന്ദത്തിലാഴ്ത്തി.

പൊതുസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചു. ഒമാനിൽ പ്രവാസജീവിതത്തിനിടെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് താങ്ങായി നിന്ന്, മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി നിസ്വാർഥ സേവനം ചെയ്യുന്ന ഇബ്രാഹിം ഒറ്റപ്പാലം, അഭിനയ-നിർമാണ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സലീം മുതുവമ്മൽ, ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിലൂടെ രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന ഡോ. രാജശ്രീ നാരായൺകുട്ടി എന്നിവരെയാണ് ആദരിച്ചത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഇൻസ്പയർ സ്ഥാപകനായ ഉണ്ണികൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു. ഇൻസ്പയറും പ്രചോദന മലയാളി സമാജവും സംയുക്തമായി നടപ്പാക്കുന്ന പുതിയ പദ്ധതിയായ ‘ഡയപ്പർ ബാങ്ക്’ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയും കാരുണ്യവും മുൻനിർത്തിയുള്ള ഈ സംരംഭം അർഹരായ കുടുംബങ്ങൾക്ക് ആശ്വാസമേകുമെന്നാണ് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ഒമാനിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali community celebrates Onam as a festival of colors
Next Story