ഒമാനിലെ ആദ്യകാല മലയാളി പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsഒ. തോമസ്
മസ്കത്ത്: ഒമാനിലെ ആദ്യകാല പ്രവാസികളിലൊരാളും ഒമാൻ പൗരത്വവുമുള്ള മലയാളി നാട്ടിൽ നിര്യാതനായി. കൊല്ലം പട്ടാഴി തെക്കേക്കരവിള ഭവനത്തിൽ ഒ. തോമസ് (80) ആണ‍് നാട്ടിൽ മരിച്ചത്.1971ൽ ഒമാനിലെത്തിയ അദ്ദേഹം മസ്കത്ത് മുനിസിപ്പാലിറ്റിയിലും ദിവാൻ ഓഫ് റോയൽ കോർട്ട് അഫേഴ്സ് സാങ്കേതിക വിഭാഗത്തിലും എൻൻജിനിയറായി സേവനമനുഷ്ഠിച്ചിരുന്നു. നീണ്ട 54 വർഷത്തെ പ്രവാസ ജീവിതത്തിനുടമയാണദ്ദേഹം. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഒമാൻ പൗരത്വം ലഭിച്ച അദ്ദേഹം സർവിസിൽ നിന്ന് വിരമിച്ച ശേഷം ഇവിടെ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഭാര്യ: പരേതയായ ദീനാമ്മ തോമസ്. മക്കൾ: ഡോ. പ്രീതാ, ഡോ. പ്രിൻസ്, പ്രിൻസി എലിസബേത്ത്, ഡോ. പേർസി മേരി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.