Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടക ബസിൽ മരിച്ചു

text_fields
bookmark_border
ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടക ബസിൽ മരിച്ചു
cancel

മസ്‌കത്ത്: ഉംറ തീർഥാടനം പൂർത്തിയാക്കി ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വനിത ബസിൽ മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി സൈനുൽ ആബിദീന്റെ ഭാര്യ ഫാരിഷ ബീവി (63) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പാണ് ഫാരിഷ ബീവി ഉംറ നിർവഹിക്കുന്നതിനായി നാട്ടിൽനിന്ന് സൗദി അറേബ്യയിലെത്തിയത്.

ഉംറ പൂർത്തിയാക്കിയ ശേഷം വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി രണ്ട് ദിവസം സൗദിയിൽ കാത്തിരുന്നെങ്കിലും സർവീസുകൾ ആരംഭിക്കാത്തതിനെ തുടർന്ന് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.ബുധനാഴ്ച പുലർച്ചെ മസ്‌കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തിരുന്നു.

43 പേരടങ്ങുന്ന സംഘത്തോടൊപ്പം സൗദിയിൽനിന്ന് ഒമാനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഫാരിഷ ബീവിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.ഭർത്താവ് സൈനുൽ ആബിദീനും ഉംറ സംഘത്തിലുണ്ടായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali Umrah Pilgrim Dies in Bus During Return Journey
Next Story