Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2026 3:41 PM IST Updated On
date_range 20 May 2026 3:41 PM ISTവിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് വാദി ഷാബിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
സൂർ: വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് സൂറിന് സമീപം വാദി ഷാബിൽ നടന്ന അപകടത്തിൽ മുങ്ങി മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി ആകർഷ് (22) ആണ് മരിച്ചത്. മസ്കത്തിലെ ഗ്ലോബൽ എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന പത്തനംതിട്ട അങ്ങാടിക്കൽ സൗത്ത് വൈശാഖത്തിൽ സതീഷ് പരമേശ്വര കുറുപ്പിന്റെ മകനാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്ത്. മാതാവ്: ശ്രീകല ദേവി. ആകർഷിന് ഒരു ഇരട്ട സഹോദരിയുണ്ട്. റോയൽ ഒമാൻ പൊലീസ് നടപടികൾ സ്വീകരിച്ചു .പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കെ.എം.സി.സി നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ രണ്ടി മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

