ഷാർജ ഭരണാധികാരി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് നൽകിയ സ്വീകരണം
മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തിയ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിച്ചു. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധങ്ങളുടെ ആഴത്തെ അദ്ദേഹം പ്രശംസിച്ചു. സാംസ്കാരിക, ശാസ്ത്ര, ചരിത്ര മേഖലകളിൽ നിലവിലുള്ള സഹകരണങ്ങൾ ഇരുവരും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനായി അവ വികസിപ്പിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സുൽത്താനുമായുള്ള ഉന്നതതല ചർച്ചകൾക്കുശേഷം ഉച്ചയോടെതന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.