മത്രയിലെ വികസനപദ്ധതികൾ വിലയിരുത്തി മുനിസിപ്പാലിറ്റി ചെയർമാൻ
text_fieldsമത്ര വിലായത്തിലെ വികസനപദ്ധതികൾ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദിയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു
മസ്കത്ത്: മത്ര വിലായത്തിലെ നിരവധി പ്രധാന വികസന, സേവന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഫീൽഡ് പരിശോധന നടത്തി.
പദ്ധതി നിർവഹണത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനും ഓൺ-സൈറ്റ് നിരീക്ഷണത്തിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് സന്ദർശനം. വാദി കബീർ റൗണ്ട് എബൗട്ട് പദ്ധതിയുടെ അവലോകനവും പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു. ഇവിടത്തെ ഏറ്റവും പുതിയ പുരോഗതിയെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു.
പ്രവർത്തനസന്നദ്ധത വിലയിരുത്തുന്നതിനായി പ്രദേശത്തെ വെണ്ടേഴ്സ് ലെയ്ൻ പ്രോജക്റ്റും അദ്ദേഹം പരിശോധിച്ചു. സന്ദർശക അനുഭവം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മത്രയിലെ നിക്ഷേപപദ്ധതികളിലൊന്നായ മത്സ്യം, പച്ചക്കറി, പഴ മാർക്കറ്റിലെ യൂട്ടിലിറ്റി സേവനങ്ങളുടെ പ്രവർത്തനവും അവലോകനം ചെയ്തു. ടൂറിസംമേഖലയെ ഉത്തേജിപ്പിക്കുന്നതിനും വിലായത്തിൽ വ്യതിരിക്തമായ വിനോദാനുഭവം പ്രദാനം ചെയ്യുന്നതും ലക്ഷ്യമിട്ടുള്ള സംരംഭമായ മത്ര കേബിൾ കാർ (ടെലിഫെറിക്) പദ്ധതിയും ചെയർമാൻ സന്ദർശിച്ചു.
ഗവർണറേറ്റിലുടനീളം ജീവിതനിലവാരം ഉയർത്തുന്നതിനും പൊതുസേവനത്തിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും നിലവാരം ഉയർത്തുന്നതിനുമുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സന്ദർശനങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.