നഗരങ്ങൾ ഇനി ക്ലീനാകും; ഇ-ബൈക്കുകൾ രംഗത്തിറക്കി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: മസ്കത്ത് നഗരത്തിലെ ശുചീകരണ ജോലികൾ ഇനി കൂടുതൽ പരിസ്ഥിതി സൗഹൃദമാകും. ഇതിനായി വൈദ്യുത ഇ-ബൈക്കുകൾ രംഗത്തിറക്കി മസ്കത്ത് മുനിസിപ്പാലിറ്റി.ക്ലൈമറ്റ് വീക്ക് 2026 -ലാണ് പുതിയ വാഹനങ്ങൾ പ്രദർശിപ്പിച്ചത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ വാഹനങ്ങൾ ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 140 മുതൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വാഹനങ്ങൾക്ക് കഴിയും.
5.6 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള എൽ.എഫ്.പി. ബാറ്ററികളാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി ഐ.ഒ.ടി സംവിധാനവും സിം കാർഡും സജ്ജീകരിച്ചിട്ടുണ്ട്.ബാറ്ററി മാറ്റുന്നതിനുള്ള 14 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ അൽ ഖുറം, അൽ ഗുബ്ര, സൂഖ് അൽ ഖൗദ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

