Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമസമേഖലകളിൽ തൊഴിലാളികൾക്ക് അനധികൃത താമസസൗകര്യം ഒരുക്കരുത്; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ

text_fields
bookmark_border
താമസമേഖലകളിൽ തൊഴിലാളികൾക്ക് അനധികൃത താമസസൗകര്യം ഒരുക്കരുത്; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ
cancel

മസ്‌കത്ത്: താമസമേഖലകളിൽ തൊഴിലാളികൾക്കും ബാച്ചിലർമാർക്കും അനധികൃതമായി താമസസൗകര്യം ഒരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. കെട്ടിട ഉടമകളും വാടകക്ക് നൽകുന്നവരും തൊഴിലുടമകളും താമസവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.

മസ്‌കത്ത് ഗവർണറേറ്റിലെ കെട്ടിടങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന പ്രാദേശിക ഉത്തരവ് 23/92ലെ ആർട്ടിക്കിൾ 31 (ഡി) പ്രകാരം, താമസമേഖലകളിലും താമസ-വാണിജ്യ മേഖലകളിലും തൊഴിലാളികൾക്കും അവിവാഹിതരായ പുരുഷന്മാർക്കും താമസിക്കാൻ കെട്ടിടങ്ങളോ സമുച്ചയങ്ങളോ നിർമിക്കാൻ അനുമതിയില്ല. ഒരേ കെട്ടിടത്തിൽ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും താമസസൗകര്യം ഒരുക്കുന്നതും ചട്ടവിരുദ്ധമാണ്.

നിയമവിരുദ്ധമായ താമസക്രമീകരണങ്ങൾ റോഡുകളിലും പാർക്കിങ് സ്ഥലങ്ങളിലും തിരക്ക് വർധിപ്പിക്കുന്നതിനൊപ്പം ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾക്കും പൊതുസേവന സംവിധാനങ്ങൾക്ക് അധികഭാരത്തിനും കാരണമാകുമെന്ന് നഗരസഭ വ്യക്തമാക്കി. സമീപവാസികളുടെ സൗകര്യങ്ങളെയും ഇത് ബാധിക്കാം.കെട്ടിടം വാടകക്ക് നൽകുന്നതിന് മുമ്പ് അതിന്റെ അംഗീകൃത ഉപയോഗവിഭാഗം ഉടമകളും വാടകക്ക് നൽകുന്നവരും പരിശോധിക്കണം.

തൊഴിലാളികൾക്കായി നിശ്ചിത സ്ഥലങ്ങളിൽ മതിയായ താമസസൗകര്യം ഒരുക്കുകയും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് തൊഴിലുടമകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും നഗരസഭ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Do not provide illegal accommodation for workers in residential areas; Muscat Municipality issues warning
Next Story