Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയദിനാഘോഷം; നവംബർ 24ന് മത്ര കേബിൾ കാർ സർവിസ് ഉണ്ടാകില്ല
text_fieldsbookmark_border
മസ്കത്ത്: ദേശീയദിനാഘോഷങ്ങളുടെ മുന്നോടിയായി മത്ര ടെലിഫെറിക് (കേബിൾ കാർ) സർവിസ് നവംബർ 24ന് താൽക്കാലികമായി നിർത്തിവെക്കും. അന്നേ ദിവസം കേബിൾ കാറിന്റെ എല്ലാ സ്റ്റേഷനുകളും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ദേശീയദിന അവധിയോടനുബന്ധിച്ച് നവംബർ 25 മുതൽ 28 വരെ സർവിസ് പുനരാരംഭിക്കും. ഈ ദിവസങ്ങളിൽ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ രാത്രി 10 വരെയാണ് പ്രവർത്തനസമയം. രാത്രി ഒമ്പത് മണിവരെയായിരിക്കും ടിക്കറ്റ് വിൽപനയും സ്റ്റേഷനിൽ നിന്നുള്ള അവസാന ബോർഡിങ്ങും. രാത്രി 10ന് സർവിസ് അവസാനിക്കും.ദേശീയദിന അവധിക്കാലത്ത് മത്രയിലെത്തുന്ന സന്ദർശകർ പുതുക്കിയ സമയക്രമം കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
Next Story

