Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനവചേതന സുഹാർ ഡാൻസ്...

നവചേതന സുഹാർ ഡാൻസ് ഉത്സവ് നാളെ

text_fields
bookmark_border
നവചേതന സുഹാർ ഡാൻസ് ഉത്സവ് നാളെ
cancel

സുഹാർ: നവചേതന സുഹാർ സംഘടിപ്പിക്കുന്ന ഡാൻസ് ഉത്സവ് ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച സുഹാറിലെ ഗ്രീൻ ഒയാസിസ് ഹോട്ടൽ ഹാളിൽ നടക്കും. ഒമാനിലുടനീളമുള്ള കലാ പ്രവർത്തകരുടെ നൃത്തം, സംസ്കാരം, കലാ മികവ് എന്നിവയുടെ മനോഹര സംഗമമായി ഈ പരിപാടി മാറുമെന്ന് സംഘാടകർ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾ സിനിമാറ്റിക്, സെമി-ക്ലാസിക്കൽ, സമകാലിക നൃത്തം എന്നീ വിഭാഗങ്ങളിലായി മത്സരിക്കും.

സിനിമാ താരം സരയു മോഹനും നൃത്തസംവിധായകൻ ബിജു ധ്വനി തരഗും വിധികർത്താക്കളായിരിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ നിഖിൽ എസ് രാജ്, പാർവതി അഭിജിത്ത്, സാന്റി മനീഷ് എന്നിവർ അറിയിച്ചു.

ഓരോ വർഷവും വിപുലമായ പരിപാടികളും, ജനപങ്കാളിത്തവും വർധിച്ചുവരുന്ന ഡാൻസ് ഉത്സവിന്റെ നാലാം പതിപ്പാണ് അരങ്ങേറുന്നതെന്ന് നവചേതന പ്രസിഡന്റ് അനീഷ് എറാടത്ത്, സെക്രട്ടറി ഹരികൃഷ്ണൻ എം.കെ എന്നിവർ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soharOman NewsNavachetana Dance Ulsav
News Summary - Navachetana Sohar Dance Utsav tomorrow
Next Story