ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്നുമുതൽ പുതിയ നമ്പർ പ്ലേറ്റ്
text_fieldsമസ്കത്ത്: ഇലക്ട്രിക് വാഹനങ്ങൾക്കായി ‘പരിസ്ഥിതി സൗഹൃദ’ നമ്പർ പ്ലേറ്റുമായി ഒമാൻ. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾക്കായി വ്യത്യസ്തമായ വിഷ്വൽ ഐഡന്റിഫയറുകൾ നൽകി രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) കൂടുതലായി ഉപയോഗിക്കുന്നതിനെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം. കൂടുതൽ സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും ശുദ്ധമായ ഗതാഗത ബദലുകൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒമാന്റെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമാണിത്. എല്ലാ ഇലക്ട്രിക് വാഹന ഉടമകളും പുതിയ അപ്ഡേഷൻ ശ്രദ്ധിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
പുതിയ സംവിധാനം അനുസരിച്ച്, സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളിൽ കറുത്ത നിറത്തിലുള്ള വാചകങ്ങൾ അടങ്ങിയ മഞ്ഞ പ്ലേറ്റുകൾ ആയിരിക്കും ഉണ്ടാകുക. വാണിജ്യ, ടാക്സി, വാടക ഇലക്ട്രിക് വാഹനങ്ങളിൽ വെളുത്ത വാചകം ഉള്ള ചുവന്ന പ്ലേറ്റുകളുമായിരിരിക്കും.
സ്വകാര്യ അല്ലെങ്കിൽ വ്യാവസായിക പരിസരങ്ങളിൽ പ്രവർത്തിക്കുന്നവ പോലുള്ളതും പൊതു റോഡുകളിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്തതുമായ ഇലക്ട്രിക് വാഹനങ്ങൾക്ക് വെളുത്ത വാചകങ്ങൾ അടങ്ങിയ കറുത്ത് നിറമായിരിക്കും നമ്പർ പ്ലേറ്റിന്.മൂന്നു നമ്പർ പ്ലേറ്റുകളിലും ഇ.വി ചിഹ്നവും അറബിയിൽ ‘ഒമാൻ’ എന്നും ഉൾപ്പെടുത്തിയുട്ടുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.