മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ വർധിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവിസുകളുടെ എണ്ണം 11.9 ശതമാനം വർധിച്ചു. ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ 27,605 സർവിസുകളാണ് നടത്തിയത്. കഴിഞ്ഞവർഷം ഇത് 24,669 ആയിരുന്നു.
സർവിസുകളിൽ 25,063 എണ്ണം അന്താരാഷ്ട്ര സർവിസുകളാണ്. അന്താരാഷ്ട്ര സർവിസുകളുടെ എണ്ണത്തിൽ 2651 എണ്ണത്തിെൻറ വർധനയാണ് ഉണ്ടായത്. ആഭ്യന്തര സർവിസുകളുടെ എണ്ണമാകെട്ട 2,257 ൽനിന്ന് 2,542 ആയും വർധിച്ചു.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് 15.9 ശതമാനത്തിെൻറ വർധനയാണ്. കഴിഞ്ഞവർഷത്തെ 29 ലക്ഷം യാത്രക്കാർ ഇക്കുറി 33 ലക്ഷമായാണ് ഉയർന്നത്. സലാല വിമാനത്താവളത്തിലും സർവിസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. സർവിസുകൾ 41.8 ശതമാനം കൂടി 3067 ആയപ്പോൾ യാത്രക്കാർ 31 ശതമാനം കൂടി 3,34,000 ലക്ഷം ആയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.