സ്വർണഖനന മേഖലയിൽ സംയുക്ത സംരംഭത്തിന് ഒമാനും ബുർകിനഫാസോയും
text_fieldsവിവിധ സാമ്പത്തികമേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് ഒമാനും ബുർകിനഫാസോയും കരാറുകളിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: വിവിധ സാമ്പത്തിക മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് ഒമാനും ബുർകിന ഫാസോയും മൂന്ന് നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. ഔഗാഡൗഗോയിൽ നടന്ന ചടങ്ങിൽ ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ബുർകിനഫാസോയിലെ സാമ്പത്തിക മേഖലകളുടെ പ്രതിനിധികളുമാണ് കരാർ ഒപ്പിട്ടത്. സ്വർണഖനനമേഖലയിൽ സംയുക്ത സംരംഭം സ്ഥാപിക്കൽ, വ്യത്യസ്ത സാമ്പത്തികമേഖലകളിൽ സമഗ്രമായ നിക്ഷേപ പങ്കാളിത്തം, കരാർ നെൽകൃഷി, ചില തന്ത്രപ്രധാന വിളകൾ എന്നിവയുൾപ്പെടെ നിരവധി കാർഷികമേഖലകളിൽ നിക്ഷേപം എന്നിങ്ങനെയുള്ള കരാറുകളിലാണ് എത്തിയത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുൽ സലാം മുഹമ്മദ് അൽ മുർഷിദി, ബുർകിനഫാസോ വിദേശകാര്യ, പ്രാദേശിക സഹകരണ, വിദേശമന്ത്രി കരമോക്കോ ജീൻ-മാരി ട്രോർ, ബന്ധപ്പെട്ട കമ്പനികളുടെ പ്രതിനിധികൾ എന്നിവരാണ് കരാറുകളിൽ ഒപ്പുവെച്ചത്.
വിദേശനിക്ഷേപങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും അറബ്, സൗഹൃദ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഏകീകരിക്കുന്നതിനുമുള്ള ഒ.ഐ.എയുടെ സംരംഭങ്ങളിൽ നിന്നാണ് ഈ കരാറുകൾ എത്തിയത്. ബുർകിനഫാസോയിലെത്തിയ ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.