സ്വദേശിവത്കരണ തോത് പാലിച്ചില്ലെങ്കിൽ വിസ റദ്ദാക്കൽ ഉൾപ്പെടെ നടപടി
text_fieldsമസ്കത്ത്: സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി മാനവ വിഭവേശഷി മന്ത്രാലയം. ഒമാനികളെ ജോലിക്കെടുക്കാനുള്ള വിമുഖത തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കൽ അടക്കം നടപടികളെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ സാലിം അൽ ഹദ്റമി പറഞ്ഞു.
മസ്കത്ത്: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. സർവകലാശാല ബിരുദധാരികൾ, ഡിപ്ലോമധാരികൾ എന്നിവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായിരിക്കും ഇൗ ഘട്ടത്തിൽ മുൻഗണന നൽകുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രിസഭാ കൗൺസിലിെൻറ നിർേദശപ്രകാരം സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഡിസംബർ മുതലാണ് ആരംഭിച്ചത്. മൂന്നുമാസം നീണ്ട ആദ്യഘട്ടത്തിൽ 13,500 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചു. ലക്ഷ്യമിട്ടത്തിെൻറ 54 ശതമാനമാണിത്. മേയ് അവസാനത്തിനുള്ളിൽ മുഴുവൻ പേർക്കും ജോലി നൽകാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ബിരുദധാരികളെ തൊഴിൽവിപണിയുടെ ആവശ്യത്തിന് അനുഗുണമായ രീതിയിൽ മാറ്റിയെടുക്കുന്നതിനായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. വിവിധ തലങ്ങളിലുള്ള 218 തൊഴിലവസരങ്ങൾ സംബന്ധിച്ച പട്ടിക മാൻപവർ രജിസ്ട്രി പൊതുഅേതാറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമാൻ എൽ.എൻ.ജി, ഗൾഫാർ, ഒയാസിസ് വാട്ടർ കമ്പനി തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയും അഭിമുഖവുമടക്കം നടപടിക്രമങ്ങളും നടന്നുവരുന്നുണ്ട്.
സ്വദേശിവത്കരണ തോത് പാലിക്കാത്ത 199 കമ്പനികൾക്ക് എതിരെ കഴിഞ്ഞമാസം നടപടിയെടുത്തിരുന്നു. ഇൗ കമ്പനികൾക്ക് മന്ത്രാലയത്തിെൻറ സേവനം ലഭ്യമാക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ, ഇൗ കമ്പനികളിലെ 16,000ത്തിലധികം വിദേശ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിയമാനുസൃതമുള്ള സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ കമ്പനികൾ വേഗത്തിലാക്കണമെന്ന് സാലിം അൽ ഹദ്റമി പറഞ്ഞു.
നിലവിലെ നടപടി വിദേശതൊഴിലാളികളെ ബാധിക്കില്ല. എന്നാൽ, ഇൗ നടപടിയെ സ്ഥാപനം ഗൗരവമായി കണ്ട് സ്വദേശിവത്കരണത്തിന് വേഗം വർധിപ്പിക്കാത്ത പക്ഷം തൊഴിലാളികളുടെ വിസ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളിലേക്ക് മന്ത്രാലയം കടക്കുെമന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണ തോത് പാലിക്കാത്ത തൊഴിലുടമകളിൽനിന്ന് കുറവുള്ള ഒാരോ തൊഴിലാളിക്കും 250 റിയാൽ മുതൽ 500 റിയാൽ വരെ എന്ന നിരക്കിൽ പിഴ ചുമത്താമെന്നാണ് ഒമാനി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 നിർദേശിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിയമാനുസൃതമുള്ള സ്വദേശിവത്കരണ തോത് പാലിക്കുകയും വേണം. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാവുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.