Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ പ്രവാസി അസോ....

ഒമാൻ പ്രവാസി അസോ. സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച ബർക്കയിൽ

text_fields
bookmark_border
ഒമാൻ പ്രവാസി അസോ. സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച  ബർക്കയിൽ
cancel

ബർക്ക: ഒമാൻ പ്രവാസി അസോസിയേഷൻ ബർക്ക യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും ഏപ്രിൽ 17ന് ബർക്ക ലുലു ഹൈപ്പർ മാർക്കറ്റിൽ ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് ആറു വരെ നടക്കും. ഒമാൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏഴാമത്തെ ക്യാമ്പാണിത്.

ഒമാന്റെ എല്ലാ ഭാഗങ്ങളിലുള്ള പ്രവാസികൾക്ക് സഹായകരമാവുന്നതിനായാണ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ ആയിരത്തിന് അധികം പ്രവാസികൾക്കാണ് ഒരു വർഷത്തിനുള്ളിൽ ഒമാൻ പ്രവാസി അസോസിയേഷൻ ഇരു കാർഡുകളും എടുത്ത് നൽകിയത്.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്യാമ്പിൽ പാസ്പോർട്ട് കോപ്പി, സിവിൽ ഐഡി കോപ്പി, ഫോട്ടോ എന്നിവയുമായി പ​ങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. മെട്രോ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന മെഡിക്കൽ ക്യാമ്പ് തികച്ചും സൗജന്യമാണ്. കൂടാതെ വിവിധ ടെസ്റ്റുകളും കൺസൽട്ടേഷൻ കൂപ്പണുകളും സൗജന്യമായി ലഭിക്കുമെന്നും ഭാരാവഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasicampOman
News Summary - Oman Pravasi Association is organizing a free medical camp this Friday in Barka.
Next Story