Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്ററിന്റെ ‘മെട്രോണം 2026’ വർണാഭമായി

text_fields
bookmark_border
മെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്ററിന്റെ ‘മെട്രോണം 2026’ വർണാഭമായി
cancel

മസ്‌കത്ത്: മെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘മെട്രോണം 2026’ ഓണാഘോഷം ഒമാനിലെ എറണാകുളം ജില്ലക്കാരായ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സംഗമമായി. ‘ഒരുമയുടെ പൂവിളി… സൗഹൃദത്തിന്റെ പൊന്നോണം’ എന്ന സന്ദേശവുമായി വാദികബീറിലെ ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ നടന്ന ആഘോഷത്തിൽ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ എം.ആർ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സിദ്ദിഖ് ഹസൻ ആശംസ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫൈസൽ ആലുവ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ സിദാർ, സുരേഷ് നായർ, വൈസ് പ്രസിഡന്റുമാരായ അനീഷ് കടവിൽ, ബിജോയ്, രാജേഷ് മേനോൻ, സെക്രട്ടറി സംഗീത സുരേഷ്‌, വനിതാ വിഭാഗം കൺവീനർ ഫസില ഷമീർ, കമ്മിറ്റി അംഗങ്ങളായ റഫീഖ് മാഞാലി, ഹാസിഫ്, ഷമീർ, അനസ്, അഷറഫ്, സുരേഷ് കുമാർ, രമ ശിവ്‌, സുബിൻ എന്നിവർ പരിപാടിക്ക് ആദ്യാവസാനം നേതൃത്വം നൽകി. ട്രഷറർ എൽദോ മണ്ണൂർ നന്ദി പറഞ്ഞു.

മാവേലിയുടെ എഴുന്നള്ളത്തും താലപ്പൊലിയും ആഘോഷത്തിന് പരമ്പരാഗത ഓണച്ചന്തം പകർന്നു. തിരുവാതിര, യോഗനൃത്തം, സെമി ക്ലാസിക്കൽ ഡാൻസ്, സ്കിറ്റ്, നാടൻ പാട്ട്‌, ഫാഷൻ ഷോകൾ, കുട്ടികളുടെ ഗ്രൂപ്പ്‌, സോളോ ഡാൻസുകൾ എന്നിവ ചടങ്ങിന്‌ മാറ്റുകൂട്ടി. വടംവലി മത്സരം ആവേശം നിറച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ അംഗങ്ങളെ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Metropolitans Ernakulam Oman Chapter's 'Metronome 2026'
Next Story