Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ലാ​സ്റ്റി​ക് സ​ഞ്ചി...

പ്ലാ​സ്റ്റി​ക് സ​ഞ്ചി നി​രോ​ധ​നം; ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി

text_fields
bookmark_border
പ്ലാ​സ്റ്റി​ക് സ​ഞ്ചി നി​രോ​ധ​നം; ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി
cancel
camera_alt

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ മ​സ്ക​ത്തിൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു

മ​സ്ക​ത്ത്: പ്ലാ​സ്റ്റി​ക് സ​ഞ്ചി നി​രോ​ധ​ന​ത്തി​ന്റെ മൂ​ന്നാം ഘ​ട്ടം ആ​രം​ഭി​ക്കാ​നി​രി​ക്കെ മ​സ്‌​ക​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി.

വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി, മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​സ്‌​ക​ത്തി​ലു​ട​നീ​ള​മു​ള്ള പ്ര​ധാ​ന വി​പ​ണി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ് ബാ​ഗു​ക​ളു​ടെ നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ച് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ​യും വാ​ങ്ങു​ന്ന​വ​രെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കാ​നു​ള്ള ദേ​ശീ​യ തീ​രു​മാ​ന​ത്തി​ന്റെ മൂ​ന്നാം ഘ​ട്ടം ജൂ​ലൈ ഒ​ന്നു മു​ത​ൽ ന​ട​പ്പി​ൽ വ​രും.

ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, പാ​ക്കേ​ജി​ങ്​ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ, സ​മ്മാ​ന ക​ട​ക​ൾ, ബ്രെ​ഡ്, പേ​സ്ട്രി​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ബേ​ക്ക​റി ക​ട​ക​ൾ, മി​ഠാ​യി ഫാ​ക്ട​റി​ക​ൾ, ക​ട​ക​ൾ എ​ന്നി​വ​യാ​ണ് ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ത്തി തു​ണി ബാ​ഗു​ക​ൾ, പേ​പ്പ​ർ ബാ​ഗു​ക​ൾ പോ​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ളി​ലേ​ക്ക് മാ​റേ​ണ്ട​ത്. രാ​ജ്യ​ത്ത്​ 2027ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മൂ​ന്നാം ഘ​ട്ട നി​രോ​ധ​നം വ​രു​ന്ന​ത്. പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട നി​രോ​ധ​നം​ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 2024ജൂ​ലൈ ഒ​ന്നു​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ത്​ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ തു​ണി​ത്ത​ര​ങ്ങ​ൾ, ​ടെ​ക്സ്​​റൈ​ൽ​സ്​ വ​സ്ത്ര​ങ്ങ​ൾ, ഇ​വ​യു​ടെ മ​റ്റു​ സ്റ്റോ​റു​ക​ൾ, ത​യ്യ​ൽ ക​ട​ക​ൾ, ക​ണ്ണ​ട ക​ട​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ വി​ൽ​പ​ന, ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കു​ള്ള സ്റ്റോ​റു​ക​ൾ, വാ​ച്ചു​ക​ൾ വി​ൽ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലും പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ​ക്ക് നി​രോ​ധ​നം വ​ന്നി​ട്ടു​ണ്ട്. ​

പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ണ് കാ​മ്പ​യി​നി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളെ പു​തി​യ മാ​റ്റ​ത്തി​ലേ​ക്ക് സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​വി​ധ ക​ട​ക​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​റ​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​ണ് നി​രോ​ധ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​മാ​റ്റ​ത്തെ പി​ന്തു​ണ​ക്കാ​ൻ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ​ക്ക് പ​ക​ര​മു​ള്ള​വ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങാ​ൻ താ​മ​സ​ക്കാ​രോ​ടും ബി​സി​ന​സ് ഉ​ട​മ​ക​ളോ​ടും പ​രി​സ്ഥി​തി അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsPlastic bag banAwareness CampaignEnvironment Authority
News Summary - Plastic bag ban; Environment Authority launches awareness campaign
Next Story