സ്വകാര്യ ടൂറിസം പങ്കാളിത്തം; ജബൽ അഖ്ദറിൽ യോഗം ചേർന്നു
text_fieldsദാഖിലിയ ഗവർണറേറ്റിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ജബൽ അഖ്ദർ വിലായത്തിൽ ചേർന്ന യോഗം
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ജബൽ അഖ്ദർ വിലായത്തിൽ യോഗം ചേർന്നു. ‘ദഖിലിയ ഗവർണറേറ്റിലെ ടൂറിസം മേഖലയിലെ പങ്കാളികൾ’ എന്ന തലക്കെട്ടിലായിരുന്നു യോഗം.ടൂറിസം മേഖലയിലെ എല്ലാ പങ്കാളികൾക്കിടയിലും സഹകരണവും ആശയവിനിമയവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഗവർണറേറ്റിലെ പൈതൃക, ടൂറിസം ഡയറക്ടറേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുത്തു.സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ യോഗത്തിന്റെ പ്രാധാന്യം ചടങ്ങിൽ ടൂറിസം പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയും പരിപാടിയുടെ രക്ഷാധികാരിയുമായ അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി ചുണ്ടിക്കാട്ടി.
ടൂറിസം മേഖല വികസിപ്പിക്കുന്നതിനും വളർച്ച കൈവരിക്കുന്നതിനുമുള്ള കാഴ്ചപ്പാടുകൾ കൈമാറുന്നതിനുള്ള ഒരു വേദിയാണ് ഫോറമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂറിസത്തിൽ ദഖിലിയ ഗവർണറേറ്റിന്റെ സുപ്രധാന സ്ഥാനവും വർഷം മുഴുവനുമുള്ള പ്രവർത്തനങ്ങളെ പിന്തുണക്കുന്ന വൈവിധ്യമാർന്ന ഓഫറുകളും അദ്ദേഹം വിശദീകരിച്ചു. ടൂറിസം സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഉൾപ്പെടെ ടൂറിസം മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ യോഗം അവലോകനം ചെയ്തതായി ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ഡയറക്ടർ അഹ്ലം അൽ ഖസ്സബി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.