Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യാഴാഴ്ച മുതൽ ഒമാനിലെ...

വ്യാഴാഴ്ച മുതൽ ഒമാനിലെ വടക്കൻ മേഖലയിൽ മഴക്ക് സാധ്യത

text_fields
bookmark_border
വ്യാഴാഴ്ച മുതൽ ഒമാനിലെ വടക്കൻ മേഖലയിൽ മഴക്ക് സാധ്യത
cancel

മസ്‌കത്ത്: വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ നേരിയ മഴക്കും കാറ്റിനും സാധ്യതയെന്ന് നാഷനൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ മുന്നറിയിപ്പ് നൽകി. അതേസമയം, പ്രഭാവം കുറഞ്ഞ മഴയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വടക്കൻ പ്രദേശങ്ങളുടെ ഭൂരിഭാഗത്തും ആകാശം മേഘാവൃതമായിരിക്കും.

ഇടക്കിടെ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രവചനം സൂചിപ്പിക്കുന്നു. ഇതിനൊപ്പം കാറ്റിന്റെ ശക്തി പ്രാപിക്കുക, കടൽ തിരമാലകൾ ഉയരുക, പൊടിക്കാറ്റ് രൂപപ്പെടുക, ചില വാദികളിൽ നീരൊഴുക്കുകൾ വർധിക്കുക തുടങ്ങിയവയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainOmanExpectationNorthern parts
News Summary - Rain expected in northern parts of Oman from Thursday onwards
Next Story