Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2026 4:51 PM IST Updated On
date_range 5 May 2026 4:51 PM ISTമസ്കത്തിലെ ബൗഷറിൽ മോഷ്ടാക്കളെ സാഹസികമായി പിടികൂടി റോയൽ ഒമാൻ പൊലീസ്
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ബൗഷറിൽ ആൾതാമസമില്ലാത്ത വീടുകളിൽ മോഷണം നടത്തിയ ഏഷ്യൻ പൗരന്മാരായ നാലംഗ സംഘത്തെ റോയൽ ഒമാൻ പൊലീസ് സാഹസികമായി പിടികൂടി. സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രതികൾ കവർന്നത്. മോഷണ ശ്രമത്തിനിടെ മസ്കത്ത് പൊലീസ് കമാൻഡും സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്ന് പ്രതികളെ വലയിലാക്കുകയായിരുന്നു.
പ്രതികൾ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് മുതൽ അധികൃതർ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

