Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവോ? വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

text_fields
bookmark_border
ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവോ? വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
cancel

മസ്‌കത്ത്: ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. 24 മണിക്കൂറിനുള്ളിൽ പിഴ അടച്ചാൽ പകുതി തുക ഇളവ് ലഭിക്കുമെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാജ ലിങ്കുകൾ വഴി വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോർത്തി ഓൺലൈൻ തട്ടിപ്പ് നടത്തുകയാണ് സന്ദേശങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.

ട്രാഫിക് പിഴകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും പണമടക്കാനും റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും മാത്രം ഉപയോഗിക്കണം. സംശയാസ്പദമായ സന്ദേശങ്ങളും ലിങ്കുകളും ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 50 percent discount on traffic fines? Royal Oman Police issues warning against fake messages
Next Story