റോഡുകളിൽ അഭ്യാസം വേണ്ട; പിഴയും തടവും ലഭിക്കും
text_fieldsമസ്കത്ത്: റോഡുകളിൽ വാഹന സ്റ്റണ്ടുകൾ ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. നിയമലംഘകർക്ക് പിഴയും തടവും ലഭിക്കും. പൊതുനിരത്തുകളിലോ അനധികൃത സ്ഥലങ്ങളിലോ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്നാണ് ആർ.ഒ.പി മുന്നറിയിപ്പ്.
ഇത്തരം പ്രവർത്തനങ്ങൾ പൊതുസുരക്ഷക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ആർ.ഒ.പി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം അപകടകരമായ പ്രദർശനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് മൂന്നുമാസത്തിൽ കൂടാത്ത തടവും 500 റിയാലിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്നോ ശിക്ഷയായി ലഭിക്കും. ഗതാഗതസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ ആർ.ഒ.പി സുരക്ഷിതമായ റോഡ് ഗതാഗതം വളർത്തിയെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാ വ്യക്തികളും തയാറാകണമെന്ന് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.