‘റുമ്മാന’ക്ക് പ്രിയമേറുന്നു...
text_fieldsമസ്കത്ത്: ജബൽ അഖ്ദറിൽ നടക്കുന്ന റുമ്മാന ഫെസ്റ്റിന് പ്രിയമേറുന്നു. സൈഹ് ഖത്‌നയിലുള്ള ജനായിന്‍ ഫാമില്‍ അരങ്ങേറുന്ന ‘റുമ്മാന’യിൽ ഇതുവരെയായി എത്തിയത് 8,953 പേരാണ്. കാര്‍ഷികോത്സമാ റൂമ്മാനയുടെ മൂന്നാം പതിപ്പ് ജുലൈ നാലിനാണ് തുടക്കമായത്. ജൂലൈ 31 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ കാര്‍ഷികോത്സവത്തിന്റെ ഭാഗമായത്.
സെപ്റ്റംബർ 27 വരെ ജനീൻ ഫാമിലും സെയ്ഹ് ഖത്‌നയിലും നടക്കുന്ന പരിപാടിയിൽ സംവേദനാത്മക അനുഭവങ്ങളും കുടുംബ പ്രവർത്തനങ്ങളും ഉൾപ്പെടുന്നത്.ടെപെ-ഒമാൻ, അഗ്രിടൂറിസം ഡെവലപ്‌മെന്റ് കമ്പനി, ‘ജനേൻ’ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സുസ്ഥിര കാർഷിക ടൂറിസം, ഗ്രാമീണ സമൂഹങ്ങളുടെ ശാക്തീകരണം, ടൂറിസം അനുഭവം വർധിപ്പിക്കുന്നതിൽ കാർഷിക സാധ്യതകളുടെ നിക്ഷേപം എന്നീ ആശയം പ്രചരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജബൽ അൽ അഖ്ദർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന സീസണൽ പ്രവർത്തനങ്ങളിൽ ഒന്നാണ് ‘റുമ്മാന’. വിളവെടുപ്പ് സമയത്ത് മാതളനാരങ്ങ, അത്തി, പേര എന്നിവ പറിച്ചെടുക്കുന്നതിന്റെ അനുഭവം സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതാണ് ഈ പരിപാടി. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന പരിപാടികൾ, വിനോദ കോർണർ, ഗെയിമുകൾ, മിനി-കാർ റേസ്‌കോഴ്‌സും പരിപാടിയിലുണ്ട്.
റമ്മാന പരിപാടിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഫാർമേഴ്‌സ് സൂഖ്. പുതിയ പ്രാദേശിക ഉൽപനങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലത്ത് വിവിധ ഒമാനി ഭക്ഷണങ്ങളും മറ്റ് ഭക്ഷണങ്ങളും വിളമ്പുന്ന പ്രാദേശിക റസ്റ്ററന്റുകളും കോഫി ഷോപ്പുകളും ഉണ്ട്.
കഴിഞ്ഞ സീസണിൽ 51,000-ത്തിലധികം സന്ദർശകരാണ് പരിപാടിയിൽ എത്തിയത്. 10,000 കിലോഗ്രാമിലധികം ജബൽ അൽ അഖ്ദറിലെ പഴങ്ങളുടെ വിൽപ്പനയും നടന്നു. ദാഖിലിയ ഗവർണറേറ്റിന്റെയും സ്വകാര്യ മേഖലയിലെ നിരവധി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തോടെ പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെയും ഒമ്രാൻ ഗ്രൂപ്പിന്റെയും പിന്തുണയോടെയാണ് ‘റുമ്മാന ഇവന്റ് 2025’ നടത്തുന്നത്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ജബൽ അഖ്ദറിലെ സന്ദർശകർക്ക് കാർഷിക ടൂറിസം അനുഭവം വർധിപ്പിക്കുന്നതിലും പ്രാദേശിക കർഷകർക്ക് അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യാനും ഈ പരിപാടി മികച്ച വേദിയാണ്. വ്യക്തികൾ മുതൽ കുടുംബങ്ങൾ വരെയുള്ള എല്ലാ സന്ദർശകർക്കും അനുയോജ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അനുഭവങ്ങളും ഇവൻറ് പ്രദാനം ചെയ്യും.
വിനോദം, മാതളനാരങ്ങ വിൽപന, ഭക്ഷണം, പാനീയങ്ങൾ എന്നിവയും വിപുലമായ പ്രവർത്തനങ്ങൾക്കായി സമർപ്പിത കോണുകളും ഒുക്കിയിട്ടുണ്ട്. സവിശേഷമായ ടൂറിസം അനുഭവം ആഗ്രഹിക്കുന്ന സന്ദർശകർക്ക് സെപ്റ്റംബർ 27വരെ ജബൽ അഖ്ദറിലെ ജനീൻ ഫാമിലും സെയ്ഹ് ഖത്‌നയിലും റുമ്മാന പരിപാടി ആസ്വാദിക്കാനെത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.