Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാറ്റത്തിനൊരുങ്ങി റൂവി; നവീകരണം 40 ശതമാനം പൂർത്തിയായി

text_fields
bookmark_border
രണ്ട് കി.മീ നടപ്പാത, സൈക്ലിങ് ട്രാക്ക്, പച്ചപ്പിടങ്ങൾ- 260ലേറെ മരങ്ങൾ നട്ടുപിടിപ്പിക്കും
മാറ്റത്തിനൊരുങ്ങി റൂവി; നവീകരണം 40 ശതമാനം പൂർത്തിയായി
cancel

മസ്കത്ത്: തലസ്ഥാന നഗരിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ റൂവിയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതി 40 ശതമാനം പൂർത്തിയായി. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റൂവി ഫിനാൻഷ്യൽ മാർക്കറ്റ് മേഖലയിൽ നടപ്പാക്കുന്ന വികസന പദ്ധതിയിൽ നടപ്പാതകൾ, ഹരിത ഇടങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മത്ര വിലായത്തിലെ റൂവിയിൽ 2.9 ലക്ഷം ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 260ലേറെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം 290ലധികം തെരുവുവിളക്കുകൾ സ്ഥാപിക്കുകയും പഴയവ മാറ്റിസ്ഥാപിക്കുകയും ചെയ്യും. നടപ്പാതകളുടെ നവീകരണം, ഇന്റർലോക്ക് പതിക്കൽ തുടങ്ങിയ ജോലികളും പുരോഗമിക്കുകയാണ്.രണ്ട് കിലോമീറ്റർ നീളത്തിൽ നടപ്പാത ഒരുക്കുന്നതിനൊപ്പം ഓട്ടത്തിനും സൈക്കിൾ സവാരിക്കുമായി പ്രത്യേക പാതകളും നിർമിക്കും. വാദിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് കാൽനട പാലവും പദ്ധതിയുടെ ഭാഗമാണ്. പൊതുജനങ്ങൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കിയോസ്കുകൾ, ശൗചാലയങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

പദ്ധതി പൂർത്തിയാകുന്നതോടെ റൂവിയെ കൂടുതൽ ആകർഷകമായ വാണിജ്യ, വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സജീവത വീണ്ടെടുക്കുന്നതിനൊപ്പം താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട പൊതുസൗകര്യങ്ങൾ ഒരുക്കാനും പദ്ധതി സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.ഒമാൻ വിഷൻ 2040ന്റെ ഭാഗമായി നഗരമേഖലകളുടെ വികസനവും ജീവിതനിലവാരം ഉയർത്തലും ലക്ഷ്യമിട്ടുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ പദ്ധതികളുടെ ഭാഗമായാണ് നവീകരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ruwi Transformation Underway: Development Project Reaches 40% Completion
Next Story