Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസന്ദം തീരത്ത് കപ്പലിനുനേരെ ആക്രമണം; 25 ജീവനക്കാരെ ഒഴിപ്പിച്ച് ഒമാൻ നാവികസേന
text_fieldsbookmark_border
മസ്കത്ത്: മുസന്ദം തീരത്ത് ആക്രമണത്തിനിരയായി തീപിടിച്ച പനാമ പതാകയേന്തിയ വാണിജ്യക്കപ്പലിൽനിന്ന് 25 ജീവനക്കാരെ ഒഴിപ്പിച്ച് ഒമാൻ നാവികസേന. മാരിടൈം സെക്യൂരിറ്റി സെന്ററുമായി സഹകരിച്ചാണ് റോയൽ നേവി ഓഫ് ഒമാൻ രക്ഷാപ്രവർത്തനം നടത്തിയത്.
ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടർന്നതായി മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. മുസന്ദം തീരത്തുനിന്ന് 1.6 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നതെന്നാണ് അധികൃതർ അറിയിച്ചത്.
ഒഴിപ്പിച്ച ജീവനക്കാർക്ക് ആവശ്യമായ വൈദ്യസഹായവും നൽകി. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ കപ്പലിന് എത്രത്തോളം നാശനഷ്ടമുണ്ടായെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Next Story

