എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഗുരുപുഷ്പാഞ്ജലി പ്രാർഥനായജ്ഞം
text_fieldsഎസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ നേതൃത്വത്തിൽ നടന്ന ഗുരുപുഷ്പാഞ്ജലി പ്രാർഥനായജ്ഞം
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ നേതൃത്വത്തിൽ നടത്തുന്ന ഗുരുപുഷ്പാഞ്ജലി പ്രാർത്ഥനായജ്ഞം ഒരു വർഷം പൂർത്തിയായി. മസ്കത്ത് ശിവക്ഷേത്രാങ്കണത്തിൽ നടന്ന പ്രാർഥനായജ്ഞം സമർപ്പിച്ചത് എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കോർ കമ്മിറ്റി ആയിരുന്നു. ചടങ്ങിൽ എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കൺവീനർ ജി.രാജേഷ്, കോർ കമ്മിറ്റി മെമ്പേഴ്സായ ടി.എസ് വസന്തകുമാർ, കെ.ആർ.റിനേഷ് എന്നിവരും വിവിധ ശാഖാ തലങ്ങളിൽനിന്നുള്ള ഭാരവാഹികളും സംബന്ധിച്ചു.
ഗുരുപുഷ്പാഞ്ജലി എന്ന പ്രാർത്ഥനായജ്ഞത്തിലൂടെ ഈശ്വരാരാധന മാനവഹൃദയങ്ങളിലും എല്ലാ ഗൃഹങ്ങളിലും എത്തിച്ചേരണം എന്ന മഹത്തായ ഗുരുസന്ദേശത്തെ പ്രചരിപ്പിക്കുക, അതിലൂടെ ഈ ലോകത്തില്‍ മനുഷ്യരെല്ലാം ഒന്നാണെന്ന ഏകമതബോധത്തിന്റെ നവകിരണങ്ങള്‍ പകര്‍ന്ന് നൽകുവാനും തങ്ങളുടെ ജീവിത ദു:ഖങ്ങളില്‍നിന്നും മോചനം നേടുവാൻ പ്രാപ്തരാക്കുക തുടങ്ങിയ കാര്യങ്ങളാണ് യൂനിയൻ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രസിദ്ധ വാദ്യ വിദഗ്ധൻമാരായ സുനിൽ കൈതാരം, ഷിബു നാരായണൻ, ഡ്രീം ഷാ ബ്ലസ്സൻ, കിഷോർ, സതീഷ് എന്നിവർ ചേർന്ന് നടത്തിയ ഗുരുദേവ കൃതികളുടെ ആലാപനം മസ്ക്കത്തിലെ ശ്രീ നാരായണിയർക്ക് ഭക്തിസാന്ദ്രവും ഹൃദ്യവുമായ ഒരു അനുഭവമായി. ഇനി അടുത്ത ഗുരുപുഷ്പാഞ്ജലി പൂജ മേയ് മാസം മൂന്നാമത്തെ വെള്ളിയാഴ്ച വൈകിട്ട് 7.15 ന് മസ്കത്തിലെ ശിവക്ഷേത്ര ഹാളിൽ നടത്തുന്നതായിരിക്കുമെന്ന് യൂനിയൻ ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.