ഒമാന്റെ നിരത്തുകളിൽ ഇനി വനിത ടാക്സികളും
text_fieldsമസ്കത്ത്: ഒമാന്റെ നിരത്തുകളിൽ ഇനി വനിത ടാക്സികളും സർവിസ് നടത്തും. വനിത ടാക്സി സർവിസ് നടത്താൻ പ്രാദേശിക ടാക്സി സര്‍വിസ് ആപ് ആയ 'ഒ ടാക്സി'ക്ക് ലൈസൻസ് അനുവദിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. വനിതകളോടിക്കുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 20 മുതൽ മസ്കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. രാജ്യത്ത് ആദ്യമായിട്ടാണ് ടാക്സി സർവിസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വനിത ടാക്സി സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർഥികൾക്കും ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്. ഇത് തുടക്കം മാത്രമാണെന്നും നിരവധി സാധ്യതയുള്ള കൂടുതല്‍ മേഖലകള്‍ ഉണ്ടെന്നും 'ഒടാക്സി' ആപ്ലിക്കേഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ ഹരിത് അല്‍ മഖ്ബലി പറഞ്ഞു. സ്കൂളുകളിലേക്കും കോളജുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും സ്ത്രീകളെ കൊണ്ടുപോകുന്നതിന് വനിതാ ടാക്സികള്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.