Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ശക്തമായ...

ഒമാനിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; വിവിധ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദേശം

text_fields
bookmark_border
ഒമാനിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; വിവിധ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദേശം
cancel

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് മൂലം അന്തരീക്ഷത്തിലെ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും വാഹന ഡ്രൈവർമാരും അതീവ ജാഗ്രത പാലിക്കണം. മസ്കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിലെ മരുപ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ശക്തമായ കാറ്റിൽ പൊടി ഉയരാൻ സാധ്യതയുണ്ട്. കൂടാതെ ഒമാൻ കടലിന്റെ തീരദേശ മേഖലകളിലും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കും.

തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ പുലർച്ചെ താഴ്ന്ന മേഘവിതാനം രൂപപ്പെടാനോ കടുത്ത മൂടൽമഞ്ഞ് ഉണ്ടാകാനോ സാധ്യതയുണ്ട്. മൂടൽമഞ്ഞും പൊടിക്കാറ്റും കാരണം റോഡുകളിലെ കാഴ്ചപരിധി വളരെ കുറയുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറക്കാനും കൃത്യമായ അകലം പാലിക്കാനും അധികൃതർ നിർദേശിച്ചു.

ദോഫാർ ഗവർണറേറ്റിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. എന്നാൽ രാജ്യത്തെ മറ്റ് ഭൂരിഭാഗം ഗവർണറേറ്റുകളിലും ആകാശം പൊതുവെ തെളിഞ്ഞതായിരിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ അലർജിയോ ഉള്ളവർ പൊടിക്കാറ്റുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewsAlertDust StormOman
News Summary - Strong dust storm warning in Oman; Alert issued in various governorates
Next Story