Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹാർ കെ.എം.സി.സി ‘മികവ് 2026’ വിദ്യാഭ്യാസ പുരസ്‌കാര വിതരണം

text_fields
bookmark_border
സുഹാർ കെ.എം.സി.സി ‘മികവ് 2026’ വിദ്യാഭ്യാസ പുരസ്‌കാര വിതരണം
cancel
camera_alt

സുഹാർ കെഎംസിസി സംഘടിപ്പിച്ച 'മികവ് 2026' പരിപാടി മസ്കറ്റ്‌ കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ പന്തല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

സുഹാർ: ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനും യുവജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി സുഹാർ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ‘മികവ് 2026’ വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചു. സുഹാർ മലബാർ പാരീസ് റെസ്റ്റോറന്റ് ഹാളിലായിരുന്നു പരിപാടി.

മസ്‌കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ലീഗ് നേതാക്കൾ നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസത്തിൽ പിന്നാക്കം നിന്നിരുന്ന ന്യൂനപക്ഷ സമൂഹങ്ങളെ മുന്നോട്ടുനയിക്കുന്നതിൽ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വഹിച്ച പങ്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും അദ്ദേഹം നൽകിയ പ്രാധാന്യവും വിശദീകരിച്ചു.

സുഹാർ കെ.എം.സി.സി പ്രസിഡന്റ് ബാവ ഹാജി അൽ ജസീറ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുറഹിമാൻ, ഷബീറലി മാസ്റ്റർ, പി.ടി.പി. ഹാരിസ്, മഹ്മൂദ് സി.എച്ച്, മുസ്തഫ മുഴപ്പിലങ്ങാട് എന്നിവർ ആശംസകൾ നേർന്നു. അൽ ജസീറ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഉടൻ പുറത്തിറക്കുന്ന ‘ദി ലെഗസി ഓഫ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ’ എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ലഘുപുസ്തക വിതരണവും ബാവ ഹാജി അൽ ജസീറ നിർവഹിച്ചു.

ദുബായിൽ നിന്നുള്ള മൈൻഡ് പവർ ട്രെയിനറും ലൈഫ് ട്രാൻസ്ഫർമേഷണൽ കോച്ചുമായ മുഹമ്മദ് ഷാജി മോട്ടിവേഷൻ സെഷൻ നയിച്ചു. ഭയങ്ങളും പരിമിതികളും മറികടന്ന് ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും സ്വപ്നങ്ങൾ പിന്തുടർന്ന് നേട്ടങ്ങൾ കൈവരിക്കാനും അദ്ദേഹം വിദ്യാർഥികളെ പ്രചോദിപ്പിച്ചു. സുഹാർ കെ.എം.സി.സി ജനറൽ സെക്രട്ടറി റയീസ് ഇരിക്കൂർ സ്വാഗതവും ട്രഷറർ അഷ്റഫ് മലപ്പുറം നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suhar KMCC ‘Mikavu 2026’ Educational Award Distribution
Next Story