Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി ഉപ ഭരണാധികാരിയെ സ്വീകരിച്ച് സുൽത്താൻ ഹൈതം

text_fields
bookmark_border
അബൂദബി ഉപ ഭരണാധികാരിയെ സ്വീകരിച്ച് സുൽത്താൻ ഹൈതം
cancel

മസ്‌കത്ത്: അബുദബി ഉപഭരണാധികാരിയും യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്‍യാനെ അൽ ബറക കൊട്ടാരത്തിൽ സ്വീകരിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ ആശംസകളും സുൽത്താന് ആരോഗ്യ-സൗഖ്യ പ്രാർഥനകളും ശൈഖ് തഹ്‌നൂൻ കൈമാറി. യു.എ.ഇ പ്രസിഡന്റിനും ജനതക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നുകൊണ്ട് സുൽത്താൻ ഹൈതം ബിൻ താരിഖും തന്റെ ആശംസകൾ അറിയിച്ചു.

ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങളും ലക്ഷ്യങ്ങളും മുൻനിർത്തി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. അതിവേഗം മാറുന്ന പ്രാദേശിക സാഹചര്യങ്ങളും നയതന്ത്ര സമീപനങ്ങളിലൂടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചയിൽ ഇരുവരും അഭിപ്രായം പങ്കുവെച്ചു. രാജ്യങ്ങളുടെ സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കാൻ ഒമാനും യു.എ.ഇയും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും കൂടുതൽ ശക്തമാക്കാൻ ഇരുപക്ഷവും ധാരണയായി.

ഒമാൻ പക്ഷത്തുനിന്ന് സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദിയസിൻ ബിൻ ഹൈതം അൽ സഈദ്, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, യു.എ.ഇ പക്ഷത്തുനിന്ന് സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി ജനറൽ സെക്രട്ടറി അലി ബിൻ ഹമ്മദ് അൽ ശംസി, നിക്ഷേപ കാര്യ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥർ പ​ങ്കെടുത്തു.

റോയൽ എയർപോർട്ടിൽ എത്തിയ ശൈഖ് തഹ്‌നൂനെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ദിയസിൻ ബിൻ ഹൈതം, ജനറൽ സുൽത്താൻ അൽ നുമാനി, ഒമാനിലെ യു.എ.ഇ അംബാസഡർ ശൈഖ് മുഹമ്മദ് ബിൻ മക്തൂം അൽ മക്തൂം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. കൂടിക്കാഴ്ചക്കുശേഷം ശൈഖ് തഹ്‌നൂൻ മടങ്ങി. ഉപപ്രധാനമന്ത്രി സയ്യിദ് ദിയസിൻ ബിൻ ഹൈതം അടക്കമുള്ളവർ യാത്രയയക്കാനെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan Haitham Receives Deputy Ruler of Abu Dhabi
Next Story