സാങ്കേതിക തകരാർ: മധുര-യു.എ.ഇ സ്‌പൈസ്ജെറ്റ് മസ്കത്തിൽ ഇറക്കി; ദുരിതംപേറി മലയാളികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ
text_fieldsRepresentational Image
മസ്കത്ത്: മധുരയിൽ നിന്ന് യു.എ.ഇയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കി. ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുപ്പെട്ട വിമാനം ഒമാൻ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് മസ്കത്തിൽ ഇറക്കിയത്. സാങ്കേതിക തകരാറാണ് സ്‌പൈസ്ജെറ്റ് ഓപറേറ്റ് ചെയ്യുന്ന കോറൻഡൻ വിമാനം അടിയന്തിരമായി ഇറക്കാൻ കാരമെന്നാണ് കമ്പനി അധികൃതർ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. മസ്കത്തിൽനിന്ന് സ്പൈസ്ജെറ്റിന്റെ സർവിസില്ലാത്തതിനാൽ ഇവരുടെ തുടർയത്രയും അനിശ്ചിതമായി നീളുകയാണ്.
ബസ് മാർഗ്ഗം യു.എ.ഇയിലെത്തിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതേ കുറിച്ചും വ്യക്തമായ മറുപടി അധികൃതരിൽനിന്ന് ലഭിക്കുന്നല്ലെന്ന് യാത്രക്കാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ വിമാനത്തിൽനിന്ന് ലഭിച്ച ചെറിയ കുപ്പിവെള്ളമാണ് യാത്രക്കാരുടെ കയ്യിലുള്ളത്.
ഭക്ഷണവും മറ്റ് സൗകര്യങ്ങളൊന്നും ഒരുക്കാത്തതിനാൽ കുട്ടികളടക്കമുള്ളവർ ഏറെ ദുരിത്തത്തിലണെന്നും യത്രക്കാർ പറഞ്ഞു.കസ്റ്റംസ് ക്ലിയറൻസ്‍ സാധിക്കാത്തത്തിനാൽ ഭക്ഷണങ്ങളും മറ്റും ഒന്നും വാങ്ങിക്കാൻ പറ്റാത്ത സ്ഥിതിയാണ്. കമ്പനിയുടെ കസ്റ്റമർകെയറിൽ ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും ഒരു പരിഹാരം കാണാൻ കമ്പനിക്കായിട്ടിലെന്നും യാത്രകാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.