രാജ്യത്ത് ഒമിക്രോൺ റിേപ്പാർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
text_fieldsമസ്കത്ത്: ഒമാനിൽ ഇതുവരെ കൊറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോണിെൻറ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ കൂടി നടക്കുന്നത് തെറ്റായ പ്രചാരണമാണ്. ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് ശരിയായ വിവരങ്ങൾ സ്വീകരിക്കാൻ ജാഗ്രത കാണിക്കണം. രാജ്യത്തെ രോഗനിരീക്ഷണ സംവിധാനം മികച്ചതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈ ശുചിത്വം പാലിക്കുക, അർഹരായ പ്രായക്കാർ ബൂസ്റ്റർ ഡോസ് എടുക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ എല്ലാ സ്വദേശികളും വിദേശികളും തയാറാകണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഒമിക്രോണിെൻറ സാന്നിധ്യം ലോകത്ത് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈസ്വതിനി, മൊസാംബീക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ദക്ഷിണാഫ്രിക്കയിലാണ് ജനിതകമാറ്റം വന്ന 'ഒമിക്രോണ്‍' വൈറസിെന ആദ്യമായി കണ്ടെത്തിയത്.ഡെൽറ്റയേക്കാൾ ബി.1.1.529 എന്ന കോവിഡ് വൈറസ് വകഭേദം കൂടുതൽ അപകടകാരിയെന്നാണ് ആേരാഗ്യവിദഗ്ധർ കരുതുന്നത്. അതേ സമയം, ഒമാനിൽ കോവിഡ് കേസുകളിൽ ആശങ്കപ്പെടാനില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. കോവിഡ് വൈറസുകൾ ഇല്ലായ്മ ചെയ്യാനും സീറോ കോവിഡ് രാജ്യമായി ഒമാനെ മാറ്റാനുമുള്ള എല്ലാ നടപടികളും ഒമാൻ കൈക്കൊള്ളുന്നുണ്ട്. ഇതിെൻറ ഭാഗാമയാണ് വാക്സിനേഷൻ വ്യപകമാക്കുന്നത്.
മസ്കത്ത് ഗവർണറേറ്റിൽ വിദേശികൾക്കായി വാക്സിനേഷൻ ക്യാമ്പ്
ഇന്നും ഇവിടെ നിന്ന് വാക്സിനെടുക്കാം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വിദേശികൾക്കായി വിവിധ സ്ഥലങ്ങളിൽ ചൊവ്വാഴ്ച കോവിഡ് വാക്സിൻ നൽകി. അൽ സാഹിൽ ആരോഗ്യ കേന്ദ്രം (ഖുറിയാത്ത്), അൽ അമീറാത്ത് സൂഖ്, അൽ മാബില ഇൻഡസ്ട്രിയൽ (സീബ് സൂഖ്), മത്ര സൂഖ്, ഹംരിയ, അൽശറാദി മെഡിക്കൽ ഫിറ്റ്നസ് സെൻറർ (സീബ് വിലായത്ത്) എന്നിവിടങ്ങളിൽ നടന്ന ക്യാമ്പുകളിൽ നിരവധിപേരാണ് വാക്സിനെടുക്കാനെത്തിയത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുവരെയായിരുന്നു ക്യാമ്പ്. ഒന്ന്, രണ്ട് ഡോസ് വ്യത്യാസമില്ലാതെയായിരുന്നു ഇവിടെനിന്ന് മൊബൈൽ ടീമുകളുടെ നേതൃത്വത്തിൽ വാക്സിൻ നൽകിയിരുന്നത്. ബുധനാഴ്ചയും ഇൗ സ്ഥലങ്ങളിൽനിന്ന് വാക്സിനെടുക്കാമെന്ന് മസ്കത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കുന്നതിന് ഉൗർജിത ശ്രമങ്ങളാണ് ആരോഗ്യമന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തുന്നത്.
കോവിഡ് മുക്തരായവർ മൂന്നു ലക്ഷം പിന്നിട്ടു
35പേർക്ക് കൂടി കോവിഡ്
മസ്കത്ത്: കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 54പേർക്കുകൂടി അസുഖം ഭേദമായതോടെ രാജ്യത്ത് കോവിഡ് മുക്തമായവരുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു. ഇതുവരെ 3,00,005പേർക്കാണ് അസുഖം ഭേദമായിരിക്കുന്നത്. 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. അതേസമയം 35പേർക്കു കൂടി കോവിഡ് പിടിപെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇൗ മാസം വെറും രണ്ടു മരണങ്ങൾ മാത്രമാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. 3,04,554പേർക്ക് ഇതുവരെ കോവിഡ് പിടിപെട്ടത്. നിലവിൽ 436 ആളുകളാണ് കോവിഡ് ബാധിതരായി രാജ്യത്തുള്ളത്. ഒരാളെക്കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നാലുപേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ ഒാരാൾ തീവ്ര പരിചരണവിഭാഗത്തിലാണ്. 4,113 ആളുകളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.