അർമീനിയയിലേക്ക് ജി.സി.സി പ്രവാസികൾക്കും പൗരന്മാർക്കും വിസരഹിത പ്രവേശനം
text_fieldsഅർമീനിയൻ നഗരങ്ങളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഒമാനിലെ കനത്തചൂടിൽ അൽപം കുളിരാർന്ന ഇടം തേടുന്നവരാണോ. എങ്കിൽ അർമീനിയയിലേക്ക് വിട്ടോളൂ. കുവൈത്തിലുള്ളവർ ഉൾപ്പെടെ എല്ലാ ജി.സി.സി പ്രവാസികൾക്കും പൗരന്മാർക്കും അർമീനിയ വിസരഹിത പ്രവേശനം പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതൽ ഹ്രസ്വകാല സന്ദർശനത്തിനാണ് ഇളവ്. യു.എ.ഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഇളവ് ലഭിക്കും.
ഗൾഫ് മേഖലയുമായുള്ള നയതന്ത്ര-സാമ്പത്തികബന്ധം മെച്ചപ്പെടുത്തൽ, പ്രാദേശിക ടൂറിസത്തിന്റെ പ്രോത്സാഹനം, നിക്ഷേപ-വ്യാപാര സഹകരണ സാധ്യതകൾ തേടൽ എന്നിവയുടെ ഭാഗമാണ് പുതിയ വിസ നയം. ഇതുസംബന്ധിച്ച് ഗൾഫ് രാജ്യങ്ങളുമായി അർമീനിയ നേരത്തേ കരാർ ഒപ്പുവെച്ചിരുന്നു.
2017ൽ യു.എ.ഇ പൗരന്മാർക്കും 2019ൽ ഖത്തർ പൗരന്മാർക്കും 2022 ൽ കുവൈത്ത് പൗരന്മാർക്കും വിസ ഇളവുകൾ അനുവദിച്ചു. ഈ വർഷം എല്ലാ ജി.സി.സി രാജ്യങ്ങളിലെയും പൗരന്മാർക്കും പ്രവാസികൾക്കുമായി അത് വികസിപ്പിച്ചു.
ഗൾഫ് പൗരന്മാർക്കും പ്രവാസികൾക്കും സൗകര്യപ്രദവും ആകർഷകവുമായ ഇടമായി രാജ്യത്തെ മാറ്റുകയാണ് ഇത് ലക്ഷ്യമിടുന്നതെന്ന് അർമീനിയ വ്യക്തമാക്കി. മികച്ച കാലാവസ്ഥ, ചരിത്രസ്ഥലങ്ങൾ, ഗൾഫ് നഗരങ്ങളുമായി നേരിട്ടുള്ള വിമാനസർവിസുകൾ എന്നിവ അർമീനിയയുടെ പ്രത്യേകതയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.