ഞങ്ങൾ കുട്ടികളാണ്, ലോഡിങ് തൊഴിലാളികളല്ല...
text_fieldsമസ്കത്ത്: സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരംകുറക്കാൻ മാര്ഗനിര്ദേശങ്ങുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് മാർഗനിർദേശങ്ങൾ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. അമിതഭാരം ചുമക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ ബാധിക്കുന്നത് ഒഴിവാക്കാനാണ് സുരക്ഷാനിര്‍ദേശങ്ങള്‍. ഭാരം കുറഞ്ഞതും തുണികൊണ്ട് നിര്‍മിച്ചവയുമായ ബാഗുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വായുസഞ്ചാരത്തിനുള്ള ദ്വാരങ്ങളോട് കൂടിയതും കൂടുതല്‍ അറകളുള്ളതുമായ ബാഗുകള്‍ ഉപയോഗിക്കണം.
ബാഗിനുള്ളിൽ പലിയടത്തായി പുസ്തകങ്ങള്‍ വെക്കണം. ഇതുവഴി ബാഗിനുള്ളിലെ ഭാരം തുല്യമാക്കാനും നടുവേദന ഒഴിവാക്കാനും സാധിക്കും. വിസ്തൃതിയുള്ളതും ക്രമീകരിക്കാന്‍ സാധിക്കുന്നതുമായ ഷോള്‍ഡര്‍ സ്ട്രാപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ തോളിന്റെ അമിത സമ്മര്‍ദം കുറക്കാനാകും. വിഷയങ്ങള്‍ ഒരുമിച്ചുള്ള നോട്ട് ബുക്ക് കൊണ്ടുവരുകയാണെങ്കിൽ ബാഗിന്റെ ഭാരം കുറക്കാൻ സാധിക്കും. രണ്ട് നോട്ട് ബുക്കുകളായിരിക്കും ഒരുകുട്ടിക്ക് കൊണ്ടുപോകാന്‍ കഴിയുന്നത്. സ്കൂള്‍ ബാഗുകളുടെ ഭാരം കുറക്കണമെന്നുള്ളത് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ദീര്‍ഘകാല ആവശ്യമായിരുന്നു.
വിവിധ ഗവര്‍ണറേറ്റുകളില്‍ മന്ത്രാലയം നടത്തിയ പഠനത്തില്‍, ഒരു പ്രൈമറി വിദ്യാര്‍ഥിയുടെ ബാഗിന് 4.5 കിലോഗ്രാം വരെ ഭാരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാഠപുസ്തകങ്ങളും വെള്ളക്കുപ്പിയും ലഞ്ച് ബോക്സും ഉള്‍പ്പെടെയാണിത്. ഇത് വിദ്യാര്‍ഥിയുടെ ശരീരഭാരത്തിന്റെ 15 ശതമാനത്തിലധികം വരും. ഹോം വര്‍ക്കുകളെങ്കിലും പേപ്പറില്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ ഒരു പരിധി വരെ ഭാരം കുറക്കാന്‍ സാധിക്കും. ഒരു നോട്ട് ബുക്കില്‍ മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസ് നോട്ട് എഴുതാന്‍ ഉപയോഗിച്ചാല്‍ ബുക്ക് വാങ്ങുന്നതിന്റെ ചെലവും ലാഭിക്കാം.
ട്രോളി സ്കൂള്‍ ബാഗുകള്‍ വാങ്ങുന്നത് ഒഴിവാക്കാനും രക്ഷിതാക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അധികഭാരം വലിച്ചുകൊണ്ടുപോകുന്നതും ശരീരത്തിന് ഗുണകരമല്ല. പുസ്തകങ്ങളും സപ്ലൈകളും സൂക്ഷിക്കാന്‍ സ്കൂളുകള്‍ ലോക്കറുകള്‍ സ്ഥാപിക്കാനും മന്ത്രാലയം ആലോചിക്കുന്നു. മന്ത്രാലയത്തന്റെ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്.
ഇത്തരം തീരുമാനങ്ങൾ വിദ്യാർഥികളുടെ നടുവദേനയടക്കമുള്ള പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. വിവിധ ഇന്ത്യൻ സ്കൂളുകൾ ബാഗിന്റെ ഭാരം കുറക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലായി സ്വീകരിച്ചിരുന്നു. അതേസമയം, ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന സ്കൂൾ ബാഗുകളിൽ പലതും ഭാരം കൂടിയതും കുട്ടികൾക്ക് സൗകര്യപ്രദമല്ലാത്തതും കുട്ടികളുടെ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.