Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോകകപ്പ് യോഗ്യത;...

ലോകകപ്പ് യോഗ്യത; മുന്നിലുള്ളത് സുവർണാവസരം- ഒമാൻ കോച്ച്

text_fields
bookmark_border
ലോകകപ്പ് യോഗ്യത; മുന്നിലുള്ളത് സുവർണാവസരം- ഒമാൻ കോച്ച്
cancel
camera_alt

മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസ് വാർത്ത സമ്മേളനത്തിൽ

മസ്കത്ത്: ലോകകപ്പിന് യോഗ്യത നേടുക എന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് ഒമാൻ ഫുട്ബാൾ ടീമിന്റെ മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസ് വ്യക്തമാക്കി. കോച്ചായി ചുമതലയേറ്റതിനുശേഷം മസ്കത്തിൽ നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരമൊരു നാഴികക്കല്ല് കൈവരിക്കുന്നതിന് എല്ലാ പങ്കാളികളിൽനിന്നും കൂട്ടായ പ്രതിബദ്ധത ആവശ്യമാണ്.

ഇതൊരു പ്രധാനപ്പെട്ട ദൗത്യമാണെന്ന് എല്ലാവരും മനസ്സിലാക്കണം. കളിക്കാർ, ക്ലബ്ബുകൾ, മാനേജർമാർ, ഉദ്യോഗസ്ഥർ എന്നിങ്ങനെ എല്ലാവരുടെയും പരിശ്രമങ്ങൾ സംയോജിപ്പിക്കണം. ഒമാന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു അവസരമാണിത്. സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മൾ ഇത് ഉപയോഗപ്പെടുത്തണം. നമുക്ക് സ്വയം കള്ളം പറയാൻ കഴിയില്ല. നമ്മൾ സ്വയം കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്താൽ, നമുക്ക് വിജയം നേടാൻ കഴിയില്ല’ ക്വിറോസ് പറഞ്ഞു.

‘സത്യസന്ധത വളരെ പ്രധാനമാണ്, കളിക്കളത്തിൽ വിജയം നേടുന്നതിനുള്ള ബുദ്ധിപരമായ പ്രവർത്തനമാണ് ഇവിടെ നമ്മുടെ ലക്ഷ്യമെന്നും കോച്ച് പറഞ്ഞു. കാർലോസ് ക്വിറോസ്, ടീമിനെയും വ്യക്തിഗത കളിക്കാരെയും വിലയിരുത്തിത്തുടങ്ങിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ദേശീയ ടീമിന് തുർക്കിയിൽ പരിശീലന ക്യാമ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യതക്കുള്ള റോഡ് മാപ്പ് ഒക്ടോബറിൽ പുറത്തിറക്കുമെന്ന് മുൻ റയൽ മാഡ്രിഡ് ​കോച്ചായ ക്വിറോസ് പറഞ്ഞു. ലോകകപ്പ് യോഗ്യതക്കുള്ള ഊർജ്ജവും വിഭവങ്ങളും സമാഹരിക്കുക എന്നതാണ് ഇപ്പോഴുള്ള മുൻഗണന. ഒക്ടോബറിനുശേഷം, ഒമാനി ഫുട്ബാളുമായി എങ്ങനെ മുന്നേറാമെന്നതിനെക്കുറിച്ചുള്ള പദ്ധതി അവതരിപ്പിക്കുമെന്നും കോച്ച് പറഞ്ഞു.

അതേസമയം, പുതിയ കോച്ചിന് കീഴിൽ പുത്തൻ കുതിപ്പിനൊരുങ്ങുകയാണ് ഒമാൻ. ആ​ഭ്യ​ന്ത​ര പ​രി​ശീ​ല​ന ക്യാ​മ്പി​നു​ള്ള ടീ​മി​നെ ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പ​രി​ച​യ​സ​മ്പ​ന്ന​ത​​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ൾ​ക്കും പ്ര​ധാ​ന്യം ന​ൽ​കി​യു​ള്ള​താ​ണ് ടീം. ​പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ശേ​ഷം കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സ് വി​വി​ധ പ്രാ​ദേ​ശി​ക ക്ല​ബ് മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടീം ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന​വ​ർ​ക്ക് ദേ​ശീ​യ ടീ​മി​ൽ ഇ​ടം പി​ടി​ക്കാ​നാ​വും.

ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ​ട​ക്ക​മു​ള്ള വ​മ്പ​ൻ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​നി റെ​ഡ് വാ​രി​യേ​ഴ്സി​ന് മു​ന്നി​ലു​ള്ള​ത്. സെ​ൻട്ര​ൽ ഏ​ഷ്യ​ൻ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കാ​ഫ) സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ൻസ് ക​പ്പ് ടൂ​ർണ​മെ​ന്റാ​ണ് ഇനിവരാനുള്ള പ്ര​ധാ​ന മ​ത്സ​രം. ത​ജീ​കി​സ്താ​ൻ, ഉ​സ്ബ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ടൂ​ർണ​മെ​ന്റ്. എ​ട്ട് രാ​ജ്യ​ങ്ങ​ൾ ഭാ​ഗ​മാ​കു​ന്ന ടൂ​ർണ​മെ​ന്റി​ൽ ടീ​മു​ക​ൾ ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി അ​ണി​നി​ര​ക്കും. ആ​ഗ​സ്റ്റ് 29 മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ട് വ​രെ​യാ​ണ് നാ​ഷ​ൻസ് ക​പ്പ്.

ഗ്രൂ​പ് എ​യി​ൽ ശ​ക്ത​ർക്കൊ​പ്പ​മാ​ണ് ഒ​മാ​ൻ. ഉ​സ്ബ​കി​സ്താ​ൻ, കി​ർഗി​സ്താ​ൻ, തു​ർക്മെ​നി​സ്താ​ൻ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. ത​ജീ​കി​സ്താ​ൻ, ഇ​റാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഗ്രൂ​പ് ബി​യി​ലും അ​ണി​നി​ര​ക്കും. ആ​ഗ​സ്ത് 30ന് ​ഉ​സ്ബ​കി​സ്താ​നെ​തി​രെ​യാ​ണ് ഒ​മാ​ന്റെ ആ​ദ്യ മ​ത്സ​രം. തു​ട​ർന്ന് സെപ്റ്റംബർ ര​ണ്ടി​ന് കി​ർഗി​സ്താ​നെ​യും അ​ഞ്ചി​ന് തു​ർക്മെ​നി​സ്താ​നെ​യും നേ​രി​ടും. സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ. ഗ്രൂ​പ് എ​യി​യും ബി​യി​ലെ​യും ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ത​മ്മി​ൽ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. ഇ​രു ഗ്രൂ​പ്പു​ക​ളി​ലെ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentGulf NewsWorld cup QualificationOman coachgolden opportunitySports News
News Summary - World Cup qualification: Golden opportunity ahead - Oman coach
Next Story