അൽ വക്റ മുനിസിപ്പാലിറ്റിയിൽ ഭക്ഷ്യസുരക്ഷ പരിശോധന; ഉപയോഗശൂന്യമായ 115 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
text_fieldsദോഹ: അൽ വക്റ മുനിസിപ്പാലിറ്റി പരിധിയിലുള്ള വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ ഹെൽത്ത് കൺട്രോൾ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷ്യസുരക്ഷ നിയമങ്ങൾ ലംഘിച്ച നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയിൽ 115 കിലോഗ്രാം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു.
ഹോട്ടലുകൾ, കച്ചവട-മത്സ്യ വിപണന കേന്ദ്രങ്ങൾ തുടങ്ങി 1,589 ഔട്ട്ലറ്റുകളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി ജൂലൈ 14 മുതൽ 20 വരെയുള്ള കാലയളവിൽ പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.