ഇന്ത്യയടക്കം 80 രാജ്യങ്ങളിലുള്ളവർക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാം
text_fieldsദോഹ: 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനി ഖത്തറിലേക്ക് വരാൻ വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം, ഖത്തർ ടൂറിസം അതോറിറ്റി, ഖത്തർ എയർവേസ് അധികൃതരാണ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
ഇൗ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസക്ക് അപേക്ഷ നൽകുകയോ ഫീസ് അടക്കുകേയാ വേണ്ട. ഖത്തറിലേക്കുള്ള പ്രവേശന കവാടത്തിൽ ചുരുങ്ങിയത് ആറു മാസം കാലാവധിയുള്ള പാസ്പോർട്ടും റിേട്ടൺ ടിക്കറ്റും ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കും.
33 രാജ്യങ്ങൾക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള ബഹു പ്രവേശന അനുമതിയാണ് (മൾട്ടിപ്ൾ എൻട്രി വെയ്വർ) ലഭിക്കുക.
ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ ബഹു പ്രവേശന അനുമതിയാണ് കിട്ടുക. 80 രാജ്യങ്ങൾക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നതിലൂടെ മേഖലയിലെ ഏറ്റവും തുറന്ന സമീപനമുള്ള രാജ്യമായി മാറുകയാണ് ഖത്തർ. ഞങ്ങളുടെ സാംസ്കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് -ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്മെൻറ് ഒാഫിസർ ഹസൻ അബ്ദുറഹ്മാൻ അൽ ഇബ്രാഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഖത്തർ എയർവേസ് സി.ഇ.ഒ അ്കബർ അൽ ബാകിർ, ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോർട്ട് ആൻഡ് എക്സ്പാട്രിയേറ്റ്സ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് റാഷിദ് അൽ മർസൂഖി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.