ചിത്രരചനയിൽ അഞ്ച് റെക്കോർഡുകൾ സ്വന്തമാക്കി കൊച്ചുമിടുക്കൻ അൽ അമീൻ
text_fieldsദോഹ: കാൻവാസിലെ വർണ്ണപ്പകിട്ടുകൊണ്ട് മനാഹരമായ ചിത്രങ്ങൾ ഒരുക്കി അഞ്ച് ലോകറെക്കോഡുകൾ സ്വന്തമാക്കി ശ്രദ്ധേയനാവുകയാണ് ഖത്തറിലെ പ്രവാസി മലയാളിയായ ആറുവയസ്സുകാരൻ അൽ അമീൻ ബിൻ അഹമ്മദ് ഡാനിഷ്. 20x20 വലുപ്പമുള്ള അക്രിലിക് ക്യാൻവാസ് പെയിന്റിങ്ങിലാണ് കൊച്ചുമിടുക്കൻ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സ്, കലാംസ് വേൾഡ് റെക്കോഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സ്, നോബിൾ വേൾഡ് റെക്കോഡ്സ് എന്നീ അംഗീകാരങ്ങളാണ് കുഞ്ഞുപ്രായത്തിൽ അൽ അമീനെ തേടിയെത്തിയത്.
സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അൽ അമീൻ, ഖത്തർ എയർവേസ് ഉദ്യോഗസ്ഥനായ പേരാമ്പ്ര കൈതക്കൽ സ്വദേശി അഹമ്മദ് ഡാനിഷിന്റെയും മിലിട്ടറി മെഡിക്കൽ സിറ്റി ആശുപത്രിയിൽ ജീവനക്കാരിയായ റാനിയ അബ്ദുസ്സമദിന്റെയും മകനാണ്. അമീന്റെ വരയോടുള്ള താൽപര്യം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പ്രോത്സാഹനവുമായി ഒപ്പമുണ്ട്. പഠനത്തോടൊപ്പം മകന്റെ സന്തോഷത്തിനു കൂടി മുൻഗണന നൽകിയാണ് അക്രിലിക് പെയിന്റിങ്ങിന് പിന്തുണ നൽകുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്കൂളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്, മകന്റെ നേട്ടം മറ്റു കുട്ടികൾക്കും സ്വന്തം കഴിവുകൾ തിരിച്ചറിയാൻ പ്രചോദനമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ലോക റെക്കോഡുകൾ സ്വന്തമാക്കിയ കൊച്ചുമിടുക്കനെ തേടി നിരവധി അനുമോദനങ്ങളാണ് ദിവസവും എത്തുന്നത്. പ്രവാസി സംഘടനകളും നാട്ടിലെ കൂട്ടായ്മകളും കഴിഞ്ഞദിവസങ്ങളിൽ അമീനെ അഭിനന്ദിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരും കൊച്ചു കലാകാരന് ആശംസകൾ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

