Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാ​യു​ധ​സേ​ന​യു​ടെ...

സാ​യു​ധ​സേ​ന​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് അ​മീ​ർ

text_fields
bookmark_border
qatar amir
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ സാ​യു​ധ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്നു

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​യു​ധ​സേ​ന കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.അ​ൽ മ​സ്റൂ​ഹ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​യു​ക്ത​സേ​ന ആ​സ്ഥാ​ന​മാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തെ ല​ക്ഷ്യ​മി​ട്ടു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം വി​ജ​യ​ക​ര​മാ​യി ത​ട​യു​ന്ന​തി​ൽ സാ​യു​ധ​സേ​ന ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കാ​ര്യ​ക്ഷ​മ​ത​യെ​യും രാ​ജ്യ​ത്തി​നാ​യി പ്ര​തി​രോ​ധം തീ​ർ​ത്ത സ​ന്ന​ദ്ധ​ത​യെ​യും അ​മീ​ർ പ്ര​ശം​സി​ച്ചു. ഖ​ത്ത​രി അ​മീ​രി സാ​യു​ധ​സേ​ന ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​ന സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും അ​മീ​റി​ന് ഉ​ദ്യോ​​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

രാ​ജ്യ​ത്തെ സൈ​നി​ക, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഖ​ത്ത​ർ അ​മീ​ർ ന​ന്ദി അ​റി​യി​ച്ചു. നി​രീ​ക്ഷ​ണം, നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​മീ​റി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​സ​ൻ ബി​ൻ അ​ലി ആ​ൽ​ഥാ​നി, മ​റ്റ് നി​ര​വ​ധി മു​തി​ർ​ന്ന സൈ​നി​ക, സു​ര​ക്ഷാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ അ​മീ​റി​നെ അ​നു​​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirGulf NewsoperationsArmed ForcesQatar News
News Summary - Amir praises armed forces' counter-insurgency operations
Next Story